ന്യൂയോര്‍ക്ക്: ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ന്യൂയോര്‍ക്ക് ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 2, ശനിയാഴ്ച രാവിലെ 11 മണിമുതല്‍ ഓറഞ്ചു ബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച് അതി വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. സത്യവും നീതിയും ആത്യന്തികമായി നിലനില്‍ക്കുമെന്ന ഉറപ്പിന്റെയും നന്മ തിന്‍മ്മയെ അതിജീവിക്കുന്ന പ്രഖ്യാപനത്തിന്റെയും ഉത്സവമായ ഓണം തികഞ്ഞ പ്രതിക്ഷകളോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഈ വര്‍ഷവും കൊണ്ടാടുന്നത്.

നാല്‍പ്പതില്‍ അധികം വര്‍ഷത്തെ ചരിത്രമുള്ള റോക്‌ലാന്‍ണ്ടിലെ ആദ്യ മലയാളീ സംഘടനയായ ഹഡ്‌സണ്‍വാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം എന്നും ഒരു ഉത്സവമാക്കിമാറ്റാന്‍ സംഘടകര്‍ പരമാവധി ശ്രമിക്കാറുണ്ട്. വിഭവ സമ്മര്‍ദമായ ഓണസദ്യക്ക് ശേഷം ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു മാവേലി മന്നനെ എതിരേല്‍ക്കുന്നത് മുതല്‍ തിരുവാതിരയും മറ്റു ഓണത്തിന്റേതായ വിവിധ കലാ പരിപാടികളും കോര്‍ത്തിണക്കിയാണ് ഈ ഓണാഘോഷം അണിയിച്ചു ഒരുക്കിയിരിക്കുന്നത്. ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ആഘോഷിക്കുന്ന ഈ ഓണം പങ്കെടുക്കുന്നവര്‍ക്ക് നവ്യ അനുഭവമായി മാറും.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ മുഖ്യ അഥിതിയായും പ്രമുഖ സാഹിത്യ കാരനായ സന്തോഷ് പാലാ ഓണം മെസ്സേജ് നല്‍കുന്നതുമാണ്. സാമൂഹിക-സാമുദായിക തലങ്ങളിലെ പ്രമുഖരും ട്രൈസ്റ്റേറ്റ് ഏരിയായില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ നിറ സാന്നിധ്യവും ആഘോഷങ്ങള്‍ക്ക് മറ്റു കൂട്ടും. ഈ ഓണാഘോഷത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജി പോത്തന്‍ സെക്രട്ടറി ടോം നൈനാന്‍, ട്രഷര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ളെ എന്നിവര്‍ അറിയിച്ചു. ഓണാഘോഷത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്നതില്‍ ആരെയെങ്കിലും കോണ്ടാക്ട് ചെയ്യുക:
പ്രസിഡന്റ് സജി പോത്തന്‍ (845-642-9161), സെക്രട്ടറി ടോം നൈനാന്‍ (845-709-3791), ട്രഷര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ളെ ( 914-804-1680) കോഡിനേറ്റര്‍ മാരും ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളുമായ ഫിലിപ്പീസു ഫിലിപ്പ് (845-642-2060) പോള്‍ കറുകപ്പള്ളില്‍ (845-553- 5671 ) അജി കളീക്കല്‍ (914-552-5328).

LEAVE A REPLY

Please enter your comment!
Please enter your name here