ലിയോ സിനിമ സംവിധായകന് ലോകേഷ് കനകരാജിന് പരുക്ക്. പാലക്കാട് സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ ഉണ്ടായ തിരക്കില്‍ പെട്ടാണ് കാലിന് പരുക്കേറ്റത്. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ അദ്ദേഹം ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റിനായി മറ്റൊരു ദിവസം എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു