
ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ആവേശ നിമിഷങ്ങളിലേക്ക്. മൂന്നാം വിക്കറ്റില്‍ ലബുഷെയ്ന്‍ – ഹെഡ് സഖ്യം നൂറു കടന്നു. സെഞ്ചറിയുമായി ഓസ്ട്രേലിയയെ മുന്നില്‍ നിന്നു നയിക്കുന്ന ട്രാവിസ് ഹെഡാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുന്നത്. നിര്‍ണായക വിക്കറ്റിനായി ബോളര്‍മാര്‍ കിണഞ്ഞു ശ്രമിക്കുന്നു. മാര്‍നസ് ലബുഷെയ്ന്‍ 41 റണ്‍സുമായി പിന്തുണയുമായി ക്രീസില്‍ നില്‍ക്കുന്നു. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്. ഏഴു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും നാലു റണ്‍സെടുത്ത സ്മിത്തും തുടക്കത്തിലെ പുറത്തായി. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ജയിക്കാന്‍ 241 റണ്‍സാണ് ഓസ്ട്രേലിയക്കു വേണ്ടത്.