കൊല്ലം പ്രവാസി അസ്സോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റിന്റെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ശിശു ദിന സംഗമം സംഘടനാമികവ് കൊണ്ടും, കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. നൂറിൽ പരം കുട്ടികൾ പങ്കെടുത്ത സംഗമത്തിൽ വിജ്ഞാനത്തിനും വിനോദത്തിനും മുൻ‌തൂക്കം നൽകി വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. വിനു ക്രിസ്റ്റി, ജിഷ വിനു , അഞ്ജലി രാജ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പൊതു വിജ്ഞാനം, സ്റ്റോറി മേക്കിങ്, പെയിന്റിംഗ്, മറ്റ് വിനോദ പരിപാടികൾ, കുട്ടികളുടെ കലാ പരിപാടികൾ എന്നിവ നടന്നു.കൊല്ലം പ്രവാസി അസ്സോസിയേഷൻ ശിശു ദിന സംഗമം ശ്രദ്ധേയമായി

ചിൽഡ്രൻസ് പാർലമെന്റ് പ്രൈം മിനിസ്റ്റർ മുഹമ്മദ് യാസീൻ അദ്ധ്യക്ഷനായ ചടങ്ങ് കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്‌ഘാടനം ചെയ്തു . ചിൽഡ്രൻസ് കൗൺസിലറും, സിജി ബഹ്‌റൈൻ ചീഫ് കോ-ഓർഡിനേറ്ററുമായ ഫാസിൽ താമരശ്ശേരി മുഖ്യാതിയായി പങ്കെടുത്തു. ചിൽഡ്രൻസ് പാർലമെന്റ് സ്പീക്കർ രമിഷ പി. ലാൽ സ്വാഗതവും എഡ്യൂക്കേഷൻ മിനിസ്റ്റർ മിഷേൽ പ്രിൻസ് നന്ദിയും പറഞ്ഞു.

ഫിനാൻസ് മിനിസ്റ്റർ അമൃതശ്രീ ബിജു , കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, കൺവീനർ അനിൽ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ പ്രീതം സ്നേഹോപഹാരം ഏറ്റു വാങ്ങി. കെ.പി.എ വൈ. പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കുമാർ, അസ്സി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു. ചിൽഡ്രൻസ് പാർലമെന്റ് ആർട്സ് & കൾച്ചറൽ മിനിസ്റ്റർ ദേവിക അനിൽ, സ്പോർട്സ് മിനിസ്റ്റർ സന ഫാത്തിമ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ചിൽഡ്രൻസ് പാർലമെന്റ് കൺവീനേഴ്‌സ് ആയ ജ്യോതി പ്രമോദ്, നവാസ് കുണ്ടറ, കൃഷ്ണകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here