
മുസ്‌ലിം ലീഗ് നേതാവ് നവകേരള സദസില്‍. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ അബൂബക്കറാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ക്ഷണിച്ചത് പൗരപ്രമുഖന്‍ എന്ന നിലയിലെന്ന് സംഘാടകര്‍ പറയുന്നു. കക്ഷി രാഷ്ട്രീയം നോക്കിയില്ലെന്നാണ് വിശദീകരണം. നാടിന്‍റെ വിഷയങ്ങള്‍ പറയാനാണ് നവകേരള സദസ്സിന്‍റെ ഭാഗമായത്. പ്രതിപക്ഷം ബഹിഷ്കരിച്ചത് അറിഞ്ഞോ എന്ന ചോദ്യത്തിന് വിവരമില്ലെന്നായിരുന്നു മറുപടി.