ചെന്നൈ: രജനീകാന്ത് ഗ്യാങ്ങ്സ്റ്റര്‍ ലുക്കിലെത്തുന്ന തമിഴ് ചിത്രം കബാലിക്കൊരു ധോണി വേര്‍ഷന്‍. കബാലിയുടെ ടീസര്‍ ഹിറ്റായതിന് പിന്നാലെ നിരവധി സിനിമാ നടന്മാരേയും രാഷ്ട്രീയക്കാരേയും കബാലിയാക്കി വീഡിയോകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനൊക്കെയും ഒരുപടി മു്‌നനില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയെ കബാലിയാക്കി ചിത്രീകരിച്ചുള്ള പുതിയ വീഡിയോ.ധോണിയുടെ ബാറ്റിംഗ് പ്രകടനവും വിക്കറ്റ് കീപ്പിംഗ് മികവും കാണിക്കുന്ന വീഡിയോയില്‍ അടുത്തിടെ മാധ്യമപ്രവര്‍ത്തകന് ധോണി കൊടുത്ത പണിയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കബാലി എന്ന ചിത്രത്തില്‍ അധോലോക നായകനായിട്ടെത്തുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ആരാധകരിലുമെല്ലാം വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖരെ കബാലിയായി ചിത്രീകരിച്ചുള്ള വീഡിയോകള്‍ പ്രചരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here