ദൈവത്തിന്‍ നാടെന്ന പേരന്വര്‍ത്ഥമാക്കിയ
കേരളനാടിന്‍ സഹനത്തിന്‍ കന്യേ!
കാക്കണെ ഞങ്ങളെ പാപിയാം ദാസരെ
നിന്‍സുകൃതം നിറയും മനസ്സിന്റെ വാടിയില്‍

കുടമാളൂരിന്‍ കെടാവിളക്കായി വന്നു നീ
ഭാരതമണ്ണിന്റെയാദ്യത്തെ വിശുദ്ധയായ്
കാരുണ്യനാഥന്റെ നിത്യമണവാട്ടിയായി
വാനില്‍ വസിക്കുന്നു ദൂതരോടൊത്തുനീ.

പരിമളം പരത്തുംനിന്‍ പരിശുദ്ധ കബറിടം
പതിനായിരം വന്നു നിത്യേന നമിക്കട്ടെ
ഇതു മലയാള മണ്ണിന്റെ ലിസ്യുവായ് മാറിടും
പണ്ടു പാതിരി റോമുളൂസുരചെയ്ത പോലെ

ക്ലാരമഠത്തിന്‍ നറുമലര്‍വാടിയില്‍ നീ
ഒരു ചിത്രശലഭമായ് പാറിപ്പറന്നു വന്നുനീ
ഒരു മിന്നാമിനുങ്ങായ് മറഞ്ഞില്ലൊരിക്കലും
ഒരു ദിവ്യതാരമായ് നിത്യം മിന്നുന്നു വിണ്ണില്‍

LEAVE A REPLY

Please enter your comment!
Please enter your name here