രാത്രിയായാലും പകലായാലും തന്റെ ദേഹത്ത് കൈ വെയ്ക്കുന്നവന്‍ വിവരം അറിയുമെന്ന് നടിയും അവതാരകയുമായ ആര്യ. തിരുവനന്തപുരത്തോ കൊച്ചിയിലോ എവിടെ ആയാലും തനിക്ക് പുറത്തിറങ്ങി നടക്കാന്‍ ഭയമില്ലെന്നും എല്ലാം ഒരു മനസ്സാന്നിദ്ധ്യമാണെന്നും പേടി തോന്നിപ്പോയാല്‍ പിന്നെ സ്ത്രീകള്‍ക്ക് ആശയക്കുഴപ്പം തോന്നുമെന്നും ബഡായി ബംഗ്ലാവ് താരം പ്രതികരിച്ചു.
മുകേഷും രമേഷ് പിഷാരടിയും ശ്രദ്‌ധേയമാക്കിയ പ്രശസ്ത ചാനല്‍ഷോ ബഡായി ബംഗ്ലാവിലൂടെ പേരെടുത്ത ആര്യ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പീഡനം ഏറിക്കൊണ്ടിരിക്കുന്ന ഇന്നത്തെകാലത്ത് ആണ്‍തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നത് മിഥ്യാധാരണയാണെന്നും ആണ്‍തുണ ഇല്ലാതെ വിജയം വരിച്ച സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടെന്നും പറഞ്ഞു.
ഇതെല്ലാം ഓരോരുത്തരുടെ മാനസീകാവസ്ഥയെ ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നും എന്തായാലും തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നും ആര്യ പറയുന്നു.ജീവിതത്തില്‍ താന്‍ ഏറെ വിശ്വസിച്ച ആളില്‍ നിന്നാണ് ഈ തിരിച്ചടി കിട്ടിയതെന്നും എങ്ങിനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും അവര്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു.

1 COMMENT

  1. You may have some mental problem. Your thinking is against to nature. Ladies like you give some respect to community. Don’t think that you got some extra beauty given by God so that you can say what ever you want . Say thanks to that instead of neglect the same. Art is a blessing from God. Don’t show any proud on that.

    Take it as my advice.

LEAVE A REPLY

Please enter your comment!
Please enter your name here