ന്യൂജേഴ്‌­സി : നോർത്ത്  അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായുള്ള  പ്രമുഖ മലയാളി സംഘടനയായ  കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്)  2017 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു,   ഡിസംബർ 10  ശനിയാഴ്ച  എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വച്ച് നടന്ന ആനുവൽ  ജനറൽ ബോഡി ആണ് പുതിയ  ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തത്. സ്വപ്ന രാജേഷാണ്  പുതിയ പ്രസിഡന്റ്‌, നിലവിൽ ജനറൽ സെക്രട്ടറിയാണ് നിയുക്ത പ്രസിഡന്റ്, താഴെ പറയുന്നവരാണ് മറ്റു പുതിയ ഭാരവാഹികൾ വൈസ് പ്രസിഡന്റ്‌ അജിത് കുമാർ  ഹരിഹരൻ,  ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് , ജോയിന്റ് സെക്രട്ടറി നീന എസ് ഫിലിപ്പ്, ട്രഷറർ എബ്രഹാം ജോർജ്,  ജോയിന്റ് ട്രഷറർ സണ്ണി വാലിപ്ലാക്കൽ 

നന്ദിനി മേനോൻ (ചാരിറ്റി അഫയേഴ്സ്),  പ്രഭു കുമാർ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്),, കെവിൻ ജോർജ്  (യൂത്ത് അഫയേഴ്സ്) ദീപ്തി നായർ (കൾച്ചറൽ  അഫയേഴ്സ് ) അലക്സ് മാത്യു  (എക്സ് ഒഫീഷ്യൽ ) ജോസഫ്‌ ഇടിക്കുള (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ) എന്നിവർ ആണ് എക്സിക്യുട്ടിവ്  കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ. സിറിയക് കുന്നത്ത് ആണ് പുതിയ ഓഡിറ്റർ, എക്സ് ഒഫീഷ്യൽ ആയിരുന്ന റോയ് മാത്യു ട്രസ്റ്റി ബോർഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 

മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ  പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടി  ട്രസ്ടി ബോർഡ്‌  ചെയർമാൻ സജി പോൾ ആശംസിച്ചു.,  ട്രസ്ടി ബോർഡ്‌ അംഗങ്ങളായ  ജോസ് വിളയിൽ, ജിബി തോമസ്‌ മോളോപറമ്പിൽ, സ്മിത മനോജ് , ആനി ജോർജ്, എബ്രഹാം തോമസ്, അനിയൻ ജോർജ്, ദിലീപ് വർഗീസ്, ജിബി തോമസ്,മധു രാജൻ.രാജു പള്ളത്ത്, സുനിൽ ട്രൈ സ്റ്റാർ, രാജൻ ചീരൻ, സുധീർ കുമാർ, അനിൽ പുത്തൻചിറ, ഗോപി നാഥൻ നായർ, ജോൺ വർഗീസ്, ജയൻ എം ജോസഫ്, ഷീല ശ്രീകുമാർ, മാലിനി നായർ,ആനി ലിബു, രുഗ്മിണി പദ്മകുമാർ  അടക്കം  അനേകം അംഗങ്ങൾ ജനറൽ ബോഡിയിൽ പങ്കെടുത്തു.

എല്ലാക്കാലത്തും കാന്ജിനു നല്കിയ അകമഴിഞ്ഞ പിന്തുണ എല്ലാവരിൽ നിന്നും ഇനിയും   ഉണ്ടാകുമെന്ന്  പ്രത്യാശിക്കുന്നതായി നിയുക്ത പ്രസിഡന്റ്‌  സ്വപ്ന രാജേഷ് അറിയിച്ചു.

 kanj2017

LEAVE A REPLY

Please enter your comment!
Please enter your name here