നോട്ടൊന്നു മാറുവാന്‍….പച്ച നോട്ടു മാറുവാന്‍…എട്ടിന്‍റെ പണി….
ഇന്ത്യന്‍ നോട്ടൊന്നു മാറ്റുവാന്‍… ഹയ്യൊ.. എട്ടിന്‍റെ പണി…
നോട്ടിനായ്…. എട്ടിന്‍റെ പണിയായ്… നെട്ടോട്ടമോടുന്നോരേ…..
നോട്ടു തരൂ..പഴേ നോട്ടു തരൂ..കറപ്പിക്കാം..മോഡിയായ്..വെളുപ്പിക്കാം….
വെട്ടിത്തിളങ്ങും..മോഡിയാം…മോഹമാം…കമനീയമാം..നോട്ടുമാല തരാം..
നോട്ടില്‍ തുന്നിയ സ്വര്‍ണ്ണക്കസവുള്ള…മോഡിയാം…പൊന്നാട തരാം….
നോട്ടൊന്നു… മാറ്റുവാന്‍…പച്ച നോട്ടു മാറുവാന്‍…. എട്ടിന്‍റെ പണി ….
കള്ളപ്പണത്തിനും..എട്ടിന്‍റെ…പണിയെന്ന്..മോഡിയാം…മോദി….
മോദി മോഡിയായ് എന്തു ഉരചൊല്‍കിലും….
എട്ടിന്‍റെ… പണി…ഏഴകളാം..കോമര…ദരിദ്രവാസികള്‍ക്ക്….
അഞ്ഞൂറിന്‍റെ നോട്ടുമാറും അഞ്ഞൂറാനല്ലാ…ഞങ്ങള്‍….
ആയിരത്തിന്‍റെ നോട്ടുമാറും ആയിരത്തിലൊരുവനല്ലാ….
വെറും വയറൊട്ടിയ…. എല്ലുന്തിയ….ഏഴാംകൂലിയാം….
ഏഴേടെ വയറ്റത്തടിക്കല്ലേ മോഡീ..കൈ…തൊഴാം……
മോഡീശ്വരാ.. വാഴ്ത്തി തൊഴാം….പാടാം.. വീരഗാഥകള്‍..
ഒന്നും തന്നില്ലേലും…വയറ്റത്തടിക്കല്ലെ…കൈ…തൊഴാം..
ചെക്കില്ല…. ക്രെഡിറ്റ് കാര്‍ഡില്ല, അക്ഷരാഭ്യാസമില്ല….
നോട്ടുകൊണ്ട് വെട്ടിത്തിളങ്ങും പൊന്നാടയണിഞ്ഞ്….
ഉലകം ചുറ്റും തൊള്ളതുറക്കും കയ്യടിനേടും…വില്ലാളിവീരാ….
മോഡീ…. ഉലകനാഥാ…. കനിയണേ…. രക്ഷിക്കണേ..
എട്ടിന്‍റെ…നോട്ടുപണിയൊന്നുമേ…ഏശുകില്ലാ…കള്ളപ്പണക്കാര്‍ക്ക്…
സ്വന്തം നോട്ടൊന്നു കിട്ടുവാന്‍ അണി…അണിയായ്…നിര…നിരയായ്
നില്‍ക്കണം..മോദമായ്…മോഡിയായ്…റെഡിയായ്…പരിക്ഷിണീതരായി….
എന്തുവന്നാലും.. രാജ്യക്ഷേമത്തിനായ്..സഹിക്കണം…അവശരേ…
മോദിയായ് മോദമോടെ എരിപൊരി വെയിലില്‍ ലൈനായി നിന്നിടേണം….
ബിവറേജ് ലൈനില്‍.. ക്യൂ.. പാലിക്കും ലഹരിമോന്തികളേ..അവശരേ…
ഈ.. എട്ടിന്‍റെ നോട്ടുമാറ്റലൈന്‍…. എന്തു മോഹനം…. മനോഹരം….
പുത്തനച്ചി നീണ്ട ലൈനില്‍ ചത്താലെന്ത്, പെറ്റാലെന്ത്….
മോദിയായ് .. മോഡിയായ്…. പൂമങ്ക തൂകും മൂഡില്‍….
ലൈനടിച്ച് കുറ്റിപോലെ…. മയില്‍കുറ്റി പോലെ….
നിന്നീടില്‍ … ബാങ്കിലോ…എറ്റിഎമ്മിലോ… ലഭ്യമാം….
പുതുപുത്തന്‍… വാസനയുള്ള നോട്ടുകള്‍… നല്ലപച്ച നോട്ടുകള്‍….
ഉലകം ചുറ്റും വാലിബനാം മോഡി… ഉലക…നായകന്‍….
നാണമാവും..മേനിനോവും.. പാര്‍ലമെന്‍റില്‍ ഊമനാം..മോഡി….
മൈതാനിയില്‍ തൊള്ളതുറപ്പന്‍…ഏഴൈ തോഴന്‍ ചൊല്ലും കഥകളനവധി….
അട്ടഹസിക്കും ക്യാഷ്ലസ്സ് സമൂഹത്തിനായ്….
അക്ഷരാഭ്യാസ..ലേശ..മേശാത്ത..ശത..കോടികളാം….
ഏഴകളാം… ഇന്ത്യന്‍ മാനവ കോമരങ്ങളെ…പട്ടിണി കോമരങ്ങളെ.
നോക്കി പുഛിച്ചട്ടഹസിക്കും…. ഗര്‍ജിക്കും.. ക്യാഷ്ലെസ്……
നാളെ…. നമ്മതേ…. നല്ല ക്യാഷ്ലെസ്…. നാളെ…. നമ്മതേ….
ഇത്തരം അഭിനവ തുഗ്ലക്കിനെ…. തടയിടാനാരുണ്ടിവിടെ….
കറുപ്പു…പണക്കാരെ…പിടിച്ചു… കെട്ടാനാരുണ്ടിവിടെ….
ഗതികെട്ട…. ആശയറ്റ…. പതിനായിരങ്ങളെ…. ഉണരൂ….
വോട്ടിന്‍റെ….എട്ടിന്‍റെ….പണി നല്‍കി….അഭിനവ തുഗ്ലക്കുകളെ….
തൂത്തെറിയൂ.. ഭാരത ജനാധിപത്യമേ ഉണരൂ…. ഉണരൂ….

LEAVE A REPLY

Please enter your comment!
Please enter your name here