മടക്കയാത്ര
മരണത്തിൻ മണിയൊച്ച കേട്ടിടുന്നു
നിനച്ചിരിക്കാത്തൊരു നേരത്തിലായ്
ഓർക്കുകിൽ എന്തുണ്ടഹങ്കരിക്കാൻ
ഒരു ഞൊടി തീരുമീ ജീവിതത്തിൽ
യുദ്ധ കോലാഹലം ,ക്ഷാമങ്ങളും
പട്ടിണി മരണവും ഏറിടുന്നു
ഇവയൊന്നും കാണുവാൻ കണ്ണില്ലാത്ത
രാഷട്രത്തലവൻമാർ കൂടിടുന്നു
രാസായുധത്തിന്റെ ശേഷി പോരാ
രാവേറെ നീളുന്നു ചർച്ചകളും
വേണം നമുക്കീനീം വേഗതയേറുന്ന
വിഷം വിതയ്ക്കുമീ കഴുകൻ പറവകൾ
പുതിയതാം രോഗങ്ങൾ ഓരോ ദിനത്തിലും
പൊട്ടിമുളയ്ക്കുന്നു പല ദിക്കിലും
എണ്ണിയാൽ തീരാത്ത മർത്യ ജന്മങ്ങൾ
വാടിക്കൊഴിഞ്ഞങ്ങു വീണിടുന്നു
ക്യാൻസറിൻ സെല്ലുകൾ കാർന്നുതിന്നീടുന്നു
കാരണം കൂടാതോരോ ജീവനേയും
കാണുക മർത്യാ നീ കണ്ണു തുറക്കുക
നോക്കുകീ കാലത്തിൻ ഗതിവേഗങ്ങൾ
ഉണർന്നിടാം ഇനി നമുക്കുറങ്ങുവോരെ
പുതിയൊരു ജീവിത ശൈലി നേടാം
മടങ്ങിടാം മണ്ണിലേക്കിനി നമുക്ക്
അമ്മതൻ മടിയിലേക്കിനി നമുക്ക്
                 

LEAVE A REPLY

Please enter your comment!
Please enter your name here