ആറാട്ടുപുഴ: ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരത്തിന് കഥാകാരി വി.കെ. ദീപ അർഹയായി. വി.കെ. ദീപയുടെ ”വുമൺ ഈറ്റേഴ്സ്” എന്ന ചെറുകഥാ സമാഹാരമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 26ന് മുതുകുളത്തു ചേരുന്ന സമ്മേളനത്തിൽ എ.എം. ആരിഫ് എം.പി സമ്മാനിക്കും.

അധ്യാപികയായ വി.കെ. ദീപ മഞ്ചേരി സ്വദേശിയാണ്. ജന്മാന്തര സ്നേഹ സഞ്ചാരി, ഹൃദയഭുക്ക് എന്നിവയാണ് മറ്റു കഥാസമാഹാരങ്ങൾ. ഒ.വി. ഉഷ, ചന്ദ്രമതി, ഡോ. ഡൊമനിക്ക് ജെ. കാട്ടൂർ എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണ്ണയം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here