വനിത ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിയ്‌ക്കൊപ്പം നടി പാര്‍വതി തിരുവോത്തും അഭിനയിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. വനിത സംവിധായികയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതയായ റതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുഴു എന്ന ചിത്രത്തെ കുറിച്ച് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രഖ്യാപനം നടത്തിയത്.

വനിതാ ദിനാശംസങ്ങള്‍, ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് എന്ന അടിക്കുറിപ്പിലാണ് പുഴു ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷദാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഹര്‍ഷദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിങ്ങും നിര്‍വഹിക്കും. ജേക്ക്‌സ് ബിജോയാണ് സംഗീതം. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും സിന്‍ സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവര്‍ എക്‌സിക്യൂട്ടീസ് പ്രൊഡ്യൂസര്‍മാരാണ്.

നേരത്തെ മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തെ കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശങ്ങളും തുടര്‍ന്നുണ്ടായ ചര്‍ച്ചകളും വലിയ വിവാദങ്ങളായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ആരാധകരില്‍ നിന്നും രൂക്ഷമായ സൈബര്‍ ആക്രമണവും പാര്‍വതി നേരിടേണ്ടി വന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here