അമേരിക്കയിലെ  മിൽവോക്കി നഗരം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ആൾട്ടർനേറ്റ് ഡയമൻഷൻ സ്റ്റുഡിയോസ് എന്ന സ്വതന്ത്ര സിനിമാ പ്രസ്ഥാനത്തിന്റെ പുതിയ ‘മല്ലു മോക്ക്-ടെയിൽസ് – ചില നേരമ്പോക്ക് കഥകൾ’ എന്ന സീരിസിന്റെ ആദ്യത്തെ എപ്പിസോഡ് ‘ദ ലോക്കറ്റ്‌’ കൈരളി ടിവിയിലൂടെ ഉടൻ പുറത്തിറങ്ങുന്നു. ജോസ്‌ ജോസഫ്‌ കൊച്ചുപറമ്പിൽ രചിച്ച്‌ , രമേഷ് കുമാർ ക്യാമറയും സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിജോയ്‌ സണ്ണി, നയന എബ്രാഹം എന്നിവരാണു അഭിനയിക്കുന്നത്‌. വിശ്വവിഖ്യാത കഥാകൃത്തായ ഓ. ഹെൻറിയുടെ ‘ഗിഫ്റ്റ്‌ ഓഫ്‌ മാഗി’ എന്ന കഥയെ അവലംബമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ഓ ഹെൻറി കഥകൾക്ക്‌ സമാനമായ ചില അപ്രതീക്ഷിത റ്റ്വിസ്റ്റുകളും സന്നിവേശിപ്പിചിരിക്കുന്നു. അമേരിക്കൻ മലയാളികളുടെ ജീവിതപരിസരങ്ങളെ അധികരിച്ച്‌ ലഘുചിത്രങ്ങൾ നിർമ്മിക്കുന്ന ആൾട്ടർനേറ്റ് ഡയമൻഷൻ ഗ്രൂപ്പിന്റെ പതിനാലാമത് സംരഭമാണിത്‌.രമേശ് കുമാറിന്റെ  സംവിധാനത്തിൽ കൈരളിടിവിയിൽ   ആരംഭിക്കുന്ന വെബ് സീരിയലിലേക്ക അഭിനേതാക്കൾക്ക് അവസരം ഉണ്ട് കൂടുതൽ വിവരങ്ങൾക്ക് രമേശ് -ജോസ് 9149549586

LEAVE A REPLY

Please enter your comment!
Please enter your name here