ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയാ ഭട്ടും വിവാഹിതരായി. അഞ്ചു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ രണ്‍ബീറിന്റെ മുംബൈയിലെ വസതിയിലായിരുന്നു വിവാഹം. വധൂവരന്മാരുടെ ഉറ്റബന്ധുക്കളും പ്രത്യേക ക്ഷണിതാക്കളും മാത്രമാണു വിവാഹത്തില്‍ സംബന്ധിച്ചത്. വിവാഹ ചിത്രങ്ങള്‍ ആലിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം സാക്ഷ്യം വഹിച്ച വിവാഹച്ചടങ്ങില്‍ സിനിമ-രാഷ്ട്രീയ വ്യവസായ രംഗത്തുള്ള പ്രമുഖ പങ്കെടുത്തു. രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍ തുടങ്ങിയവരും ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങയവരും പങ്കെടുത്തു.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്ര’യുടെ സെറ്റില്‍ വച്ചാണ് രണ്‍ബീറും ആലിയയും തമ്മില്‍ പ്രണയത്തിലാകുന്നത്. അതിനു ശേഷം രണ്ടു പേരും കുറച്ചു നാളുകളായി ഡേറ്റിംഗിലായിരുന്നു. പിന്നീട് സോനം കപൂറിന്റെ വിവാഹസത്കാരച്ചടങ്ങില്‍ വച്ചാണ് ഇവരുടെ പ്രണയം പുറത്തു വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here