കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഗായിക അഭിരാമി സുരേഷ്.

ഗോപി സുന്ദറിനും സഹോദരി അമൃത സുരേഷിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ ആശംസാ കുറിപ്പ്. അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാണെന്ന് ഈയിടെ വെളിപ്പെടുത്തല്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ്, അഭിരാമിയുടെ ആശംസാ കുറിപ്പ്.

‘ഒന്നും ശാശ്വതമല്ലാത്ത, പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ യാത്രയില്‍ എനിക്കൊരു സഹോദരനെ കിട്ടി. സംഗീതത്തില്‍ മായാജാലം തീര്‍ക്കുന്ന, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറക്കുന്ന, എന്നെ മൂത്തമകള്‍ എന്ന് വിളിക്കുന്നയാള്‍, ജന്മദിനാശംസകള്‍ സഹോദരാ… നിങ്ങളുടെ കലയും ഹൃദയവും കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ’, അഭിരാമി കുറിച്ചു.

ഗായിക അമൃത സുരേഷുമായുള്ള ഒരു സെല്‍ഫി ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വന്‍ ചര്‍ച്ചകളാണ് നടന്നത്. അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന നല്‍കുന്നതായിരുന്നു ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. എന്നാല്‍, ഇരുവരും ഇതില്‍ പ്രതികരിച്ചിരുന്നില്ല. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്ബത്യം വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇതുവരെ അമൃത.

LEAVE A REPLY

Please enter your comment!
Please enter your name here