ആശുപത്രിയിലായ സാഹചര്യത്തിൽ വന്ന വാർത്തകളേ കുറിച്ച് പ്രതികരിച്ച് നടൻ വിക്രം. സോഷ്യൽ മീഡിയയിൽ പരന്ന വാർത്തകളെല്ലാം ക്രിയേറ്റീവ് ആയിരുന്നെന്നും എല്ലാം ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു. കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിക്രം.(vikram speech in cobra audio launch)

 
 
 

“നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലർ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം തന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു എനിക്ക് ഇഷ്ടമായി തമാശ രൂപേണ താരം പറഞ്ഞു. എന്തെല്ലാം നമ്മൾ കാണുന്നു, ഇതൊന്നും ഒന്നുമില്ല”. വിക്രം പറഞ്ഞു.

എ ആർ റഹ്മാൻ, ഇർഫാൻ പത്താൻ, ധ്രുവ് വിക്രം, റോഷൻ മാത്യു, ശ്രീനിധി ഷെട്ടി, ഉദയനിധി സ്റ്റാലിൻ, കെ എസ് രവികുമാർ, മിയ ജോർജ്, ഡോക്ടർ അജയ് ജ്ഞാനമുത്തു തുടങ്ങി നിരവധി വ്യക്തികൾ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ‘കോബ്ര’. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here