മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയിൽ പ്രതിയായ യുവമോർച്ച നേതാവിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള യുവമോർച്ച പ്രവർത്തകൻ പ്രജീവിനെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. (saranyas suicide dyfi demands arrest of bjp leader)

 
 
 

റെയിൽവേ ജീവനക്കാരനായ ഇയാൾക്കെതിരെ നടപടിയെടുക്കാൻ റെയിൽവേ അധികൃതർക്ക്‌ നിവേദനം നൽകുമെന്നും ഡി വെ എഫ്‌ ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റ്‌ പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാൾക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാണ്‌. ഇത്‌ അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

അതേസമയം ആത്മഹത്യാ കുറിപ്പിൽ പേരുള്ള ബിജെപി പ്രവർത്തകൻ പ്രജീവ് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ആയിരുന്നു ശരണ്യയെ ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here