കലാഭവന്‍മണി പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്ന ‘യാത്ര ചോദിക്കാതെ’ ഏപ്രില്‍ എട്ടിന് തിയറ്ററിലെത്തും. അനീഷ് വര്‍മ സംവിധാനംചെയ്ത ചിത്രത്തില്‍ സൂര്യകാന്ത്, മന്‍രാജ്, കണ്ണന്‍ പട്ടാമ്പി, സാദിഖ്, അനില്‍ പനച്ചൂരാന്‍, ശ്രീകുമാര്‍, റീന ബഷീര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം: ഹരിപ്പാട് ഹരിലാല്‍. ഗാനങ്ങള്‍: അനില്‍ പനച്ചൂരാന്‍, മധു ആലമ്പടബ്, സുഭാഷ് ചേര്‍ത്തല. നിര്‍മാണം: ഷിബു മാവേലി.

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം
വിനീത് ശ്രീനിവാസന്‍ സംവിധാനംചെയ്ത ‘ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം’ എട്ടിന് തിയറ്ററിലെത്തും. നിവിന്‍പോളി, രണ്‍ജിപണിക്കര്‍, പുതുമുഖ നായിക റീബ ജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, സായ്കുമാര്‍, ടി ജി രവി തുടങ്ങിയവരും അഭിനയിക്കുന്നു. സംഗീതം: ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍. നിര്‍മാണം: നോബിള്‍ ബാബു തോമസ്.

'ഒപ്പ'ത്തില്‍ മോഹന്‍ലാലും വിമല രാമനും‘ഒപ്പ’ത്തില്‍ മോഹന്‍ലാലും വിമല രാമനും

ഒപ്പം
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘ഒപ്പ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. മോഹന്‍ലാല്‍ അന്ധനായി എത്തുന്ന ചിത്രത്തില്‍ വിമല രാമനും അനുശ്രീയുമാണ് നായികമാര്‍. സമുദ്രക്കനി, നെടുമുടി വേണു, ചെമ്പന്‍ വിനോദ്, കലാഭവന്‍ ഷാജോണ്‍, മാമുക്കോയ, ഗണേശ്കുമാര്‍, ബിനീഷ് കോടിയേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, മനു വാസുദേവ്. നിര്‍മാണം: ആന്റണി പെരുമ്പാവൂര്‍.

'ജയിംസ് ആന്‍ഡ് ആലീസി'ല്‍ പൃഥ്വിരാജും വേദികയും‘ജയിംസ് ആന്‍ഡ് ആലീസി’ല്‍ പൃഥ്വിരാജും വേദികയും

ജയിംസ് ആന്‍ഡ് ആലീസ്
ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ജയിംസ് ആന്‍ഡ് ആലീസി’ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. പൃഥ്വിരാജും വേദികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സായികുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ഡോ. എസ് ജനാര്‍ദനന്‍. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. എസ് സജികുമാര്‍, കൃഷ്ണന്‍ സേതുകുമാര്‍ എന്നിവര്‍ നിര്‍മിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here