ന്യൂ ഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന്  പ്രഖ്യാപിക്കും. ഡല്ഹിയിലെ നാഷണൽ മീഡിയ സെൻററിൽ നടത്തുന്ന വാർത്താ സമ്മേളനത്തിൽ വൈകിട്ട് നാലിനാണ് പ്രഖ്യാപനം. സൂരറൈ പോട്ര്, അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങൾ മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി വിവിധ വിഭാ?ഗങ്ങളിലേക്ക് മത്സരരം?ഗത്തുള്ളതായാണ് റിപ്പോർട്ടുകൾ.

സൂരറൈ പോട്രിലെ പ്രകടനത്തിന് സൂര്യയും അപർണ ബാലമുരളിയും  മികച്ച നടൻ, നടി പുരസ്‌കാരങ്ങൾക്കായി പരി?ഗണനയിലുണ്ടെന്നാണ് വിവരം. അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രം ആയേക്കും. ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോൻ മികച്ച സഹനടനുള്ള അവാർഡിനായും മത്സരിക്കുന്നുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‌കാരത്തിനാണ് മലയാള ചിത്രം മാലിക് പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ. മികച്ച നടന്മാരുടെ സാധ്യതാ പട്ടികയിൽ ബോളിവുഡ് താരം അജയ് ദേവ്ഗണുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here