രാജേഷ് തില്ലങ്കേരി

ന്യൂ ഡൽഹി: ഒടുവിൽ ആ ചരിത്രവും പിറന്നിരിക്കുന്നു, ഒരു പട്ടികജാതിക്കാരി ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ പ്രഥമ പൗരയായി മാറിയിരിക്കുന്നു. ഒരുപട്ടികജാതിക്കാരി ഇന്ത്യാമഹാരാജ്യത്തിന്റെ പ്രഥമ പൗരയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമാണ് യാഥാർത്ഥ്യമാവുന്നത്.

ഇന്ത്യയുടെ പതിനഞ്ചാമത് ട്രാഷ്ട്രപതി ആരായിരിക്കണമെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് ദ്രൗപതി മുർവുവിന്റെ പേര് അപ്രതീക്ഷിതമായി ഉയരുന്നത്. ഒരു ദളിതനെ രാഷ്ട്രപതിയാക്കി ഉയർത്തിക്കാണിക്കാൻ തയ്യറായതുപോലയോ അതിനപ്പുറമോ ഉള്ള ധീരമായൊരു തീരുമാനമായിരുന്നു ദ്രൗപതി മെർമു എന്ന ഒരു ആദിവാസി സ്ത്രീയെ ഇന്ത്യൻ രാഷ്ട്രപതിയാവുക എന്ന ചരിത്രപരമായ ദൗത്യത്തിലേക്ക് നടന്നടുക്കുക എന്നത്.

്ര്രദൗപതി മുർമു (ജനനം 20 ജൂൺ 1958) . 2022ലെ ഇന്ത്യൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ ഔദ്യോഗിക നോമിനിയാണ് അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി എത്തിയത്. തിരഞ്ഞൈടുപ്പിൽ വിജയിക്കുമെന്നതിൽ ആർക്കും ആശങ്കയുണ്ടായിരുന്നില്ല. പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്ന ഐക്യത്തെ തകർത്തെറിയുകയെന്നതായിരുന്നു മെർമുവിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ ബി ജെ പി സർക്കാർ ലക്ഷ്യമിട്ടിരുന്നത്. അത് അവർക്ക് സാധിച്ചിരിക്കുന്നു.

2015 മുതൽ 2021 വരെ ജാർഖണ്ഡിന്റെ ഒമ്പതാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് നിന്നുള്ള പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവരാണ് ഇന്ത്യൻ രാഷ്ട്രപതി പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണറായിരുന്നു അവർ.

1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ സന്താലി ഗോത്രവർഗ കുടുംബത്തിലാണ് ദ്രൗപതി മുർമു ജനിച്ചത്.  അച്ഛനും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴിൽ ഗ്രാമത്തലവന്മാരായിരുന്നു.

ദ്രൗപതി, ശ്യാം ചരൺ മുർമുവിനെ വിവാഹം കഴിച്ചതോടയാണ് ദ്രൗപതി മുർമു എന്ന പേരിൽ അവർ അറിയപ്പെടാൻ തുടങ്ങിയത്.  ഭർത്താവ്  ഒരു ബാങ്കുദ്യോഗസ്ഥൻ ആയിരുന്നു. 2014-ൽ അദ്ദേഹം അന്തരിച്ചു. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ടായിരുന്നു. ആൺമക്കൾ ഇരുവരും മരിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂൾ അധ്യാപകിയായാണ് മുർമു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്, . റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സർക്കാരിന്റെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും ജോലി ചെയ്തു.

1997 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ( ചേർന്ന മുർമു റൈരംഗ്പൂർ നഗർ പഞ്ചായത്ത് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. മുർമു 2000-ൽ റായ്രംഗ്പൂർ നഗർ പഞ്ചായത്തിന്റെ ചെയർപേഴ്സണായി. ബി.ജെ.പി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു.

2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.  സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു. 2007-ൽ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവർക്ക് മികച്ച എം.എൽ.എ.ക്കുള്ള നീലകണ്ഠ അവാർഡ് നൽകി ആദരിച്ചു.

2015 മെയ് 18 മുതൽ 2021 ജൂലൈ 12 വരെ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണർ ആയിരുന്നു.  ഒഡീഷയിൽ നിന്നുള്ള  ഗവർണറായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഗോത്ര നേതാവായിരുന്നു അവർ.

ഛോട്ടാനാഗ്പൂർ ടെനൻസി ആക്ട്, 1908, സന്താൽ പർഗാന ടെനൻസി ആക്റ്റ്, 1949 എന്നിവയിൽ ഭേദഗതികൾ ആവശ്യപ്പെട്ട് ജാർഖണ്ഡ് നിയമസഭ അംഗീകരിച്ച ബില്ലിന് 2017-ൽ ഗവർണർ എന്ന നിലയിൽ അനുമതി നൽകാൻ മുർമു വിസമ്മതിച്ചിരുന്നു. ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായി കൊണ്ടുവരുന്ന മാറ്റങ്ങളെക്കുറിച്ച് രഘുബർ ദാസിന്റെ നേതൃത്വത്തിലുള്ള ഒഡീഷയില സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൗപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടുന്ന പെൺകുട്ടി.

അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്‌സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വരിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്‌സിലായിരുന്നു ബിരുദം. ആദ്യ ജോലി ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റൻറായി. പിന്നീട്  സ്‌കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 1997ൽ മുർമ്മു റായ്‌റംഗ്പൂർ മുൻസിപ്പൽ കൌൺസിലറായി. അക്കാലത്ത് ഒഡീഷയിൽ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുർമ്മു മുതൽക്കൂട്ടായി.

ബിജെഡി – ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുർമ്മു ഒഡീഷയിൽ എംഎൽഎ  ആയി.  നാല് വർഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാൻസ്‌പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തത്. 2009ൽ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡി – ബിജെപി സഖ്യം തകർന്നതിനാൽ മുർമ്മു പരാജയപ്പെട്ടു. തുടർന്നിങ്ങോട്ട് വ്യക്തി ജീവിതത്തിൽ ഏറെ നഷ്ടങ്ങൾ നേരിട്ടു മുർമ്മു. ഭർത്താവിൻറെയും രണ്ടാൺമക്കളുടെയും മരണം മുർമ്മുവിനെ ഉലച്ചു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാർഖണ്ഡ് ഗവർണറായി ആയിരുന്നു മുർമ്മുവിൻറെ തിരിച്ചുവരവ്. ജാർഖണ്ഡിലെ ഭൂനിയമങ്ങൾക്കെതിരായ ആദിവാസി സമരങ്ങൾക്കിടയിലായിരുന്നു ദ്രൌപദി മുർമ്മു ഗവർണറായി എത്തിയത്. ജാർഖണ്ഡ് സർക്കാർ കൊണ്ടുവന്ന രണ്ട് നിയമങ്ങൾ ആദിവാസികളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടുകാണിച്ച് ദ്രൌപദി മുർമ്മു ഒപ്പ് വെക്കാതെ മടക്കി അയച്ചിട്ടുണ്ട്. മന്ത്രിയായും ഗവർണ്ണറായുമുള്ള ഭരണമമികവ് കൂടിയാണ് മുർമുവിനെ പരമോന്നത പദവിയിൽ എത്തിച്ചത്. ആദ്യമായി ഗോത്രവിഭാഗത്തിൽ നിന്ന് ഒരു വനിത റായ്‌സിന കുന്നിലെത്തുമ്പോൾ ദ്രൗപദി മുർമുവിൻറെ നയവും രീതിയും എന്താവും എന്നറിയാൻ ഇന്ത്യയും കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here