ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. തന്റെ അടുത്ത സിനിമ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ലിജോ ജോസിനൊപ്പമാണെന്നും അദ്ദേഹത്തിനൊപ്പം ഒന്നിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്സ്‍ലാബും സെഞ്ച്വുറി ഫിലിംസും ചേർന്നാകും ചിത്രം നിർമിക്കുക. 

സിനിമയുടെ പേരും മറ്റ് അണിയറക്കാരുടെ വിവരങ്ങളുടെയും പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here