പി.ആർ.സുമേരൻ

കൊച്ചി: മുതിര്‍ന്ന സംവിധായകന്‍ റോബിന്‍ ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം ‘പൂഞ്ചിറ പോലീസ് സ്റ്റേഷന്‍’ ചിത്രീകരണം ആരംഭിച്ചു. പുതുമുഖ താരങ്ങളായ ജെയിസ് ജോസ്, കൈലാഷ്, കിച്ചു ടെല്ലാസ്, സോഹന്‍ സീനുലാല്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറാണ് പൂഞ്ചിറ പോലീസ് സ്റ്റേഷന്‍. കുറ്റാന്വേഷണത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ റോബിന്‍ ജോസഫ് പറഞ്ഞു. ആക്ഷന്‍ ത്രില്ലറാണെങ്കിലും കുടുംബപ്രേക്ഷകരെയും യൂത്തിനെയും ഏറെ രസിപ്പിക്കുന്ന പ്രമേയമാണ് ചിത്രത്തിന്‍റെതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

മനോഹരങ്ങളായ രണ്ട് ഗാനങ്ങളുള്ള ചിത്രം കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കും. സംവിധായകനും തിരക്കഥാകത്തുമായ സന്തോഷ് ഇടുക്കിയുടെ കഥയ്ക്ക് യുവതിരക്കഥാകത്ത് അമീര്‍ അലിയാണ് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ഔവര്‍ ലേഡി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അക്ഷയ് ജോഷി, റെജി മാത്യു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബാനർ – ഔവർ ലേഡി പ്രൊഡക്ഷൻസ്,അഭിനേതാക്കൾ -ജെയ്‌സ് ജോസ്, കൈലാഷ്, രേഷ്മ ആർ നായർ,
കിച്ചു ടെല്ലാസ്, ശിവജി ഗുരുവായൂർ,ജിഷൻ, സ്ഫടികം ജോർജ്, അക്ഷയ് ജോഷി, അംബിക മോഹൻ,
, പ്രമോദ് പൂന്താനം,ചെമ്പിൽ അശോകൻ, വൈക്കം ദേവ്, റജി പുത്തെൻകുരിശ്, ഷെജിൻ, റോബിൻ ജോൺ രമേഷ് കുറുമശ്ശേരി, ജിജാ സുരേന്ദ്രൻ, ഉഷ വൈക്കം തുടങ്ങിയവർ അഭിനയിക്കുന്നു.

സംവിധാനം – റോബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – അക്ഷയ് ജോഷി ,റെജി മാത്യു, കഥ – സന്തോഷ് ഇടുക്കി, തിരക്കഥ, സംഭാഷണം – അമീർ അലി. ക്യാമറ – ശ്യാം പഞ്ചമി, എഡിറ്റിംഗ് – രഞ്ജിത്ത്, സംഗീത സംവിധാനം – ഡോ.ഗൗതം രംഗൻ, ആര്‍ട്ട് – ബീനിഷ് ചോലെ, മേക്കപ്പ് -രാജൻ മാസ്ക്ക്, കോസ്റ്റ്യൂം – രമേശ് കണ്ണൂർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷെമിൻ എസ് ആർ , പ്രൊഡക്ഷൻ മാനേജർ -പ്രശാന്ത് കേടനാട്,അസിസ്റ്റന്റ് ഡയറക്ടർ –
ലിബിൻ ബാലൻ, പ്രകാശ് പട്ടാമ്പി, ടുഡു ദേവസ്യാ. സുഹൈൽ സുൽത്താൻ, സൂര്യ ശ്യാം ഡിസൈനര്‍ – രജീഷ് ഗോപിനാഥ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അമീർ അലി, പി.ആർ.ഒ-പി.ആർ. സുമേരൻ, സ്റ്റില്‍സ് – ഷാബു പോൾ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here