ലോസ്ആഞ്ചലസ് : ആർ ആർ ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്‌കാർ. സംഗീത സംവിധായകൻ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നുവെന്ന് കീരവാണി പ്രതികരിച്ചു.

ഒറിജനൽ സോംഗ് വിഭാഗത്തിലാണ് ഈ തകർപ്പൻ ഗാനം ഓസ്‌കാർ നേടുന്നത്. 2009ൽ ഗുൽസാറിന്റെ വരികളിൽ എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ സ്ലംഡോഗ് മില്യനയറിലെ ‘ ജയ് ഹോ ” യ്‌ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യയിൽ ഓസ്‌കാർ എത്തുന്നത്. “നാട്ടു നാട്ടു ഗാനം” ഒരു കൂട്ടം കലാകാരന്മാർ അൽപം മുമ്പ് ഓസ്‌കാർ വേദിയിൽ അവതരിപ്പിച്ചിരുന്നു. നടി ദീപിക പദുക്കോൺ ഗാനത്തെ പ്രശംസിച്ച് സംസാരിച്ചതിന് പിന്നാലെയായിരുന്നു കലാകാരന്മാരുടെ പ്രകടനം.

അതേസമയം, മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ എലിഫെന്റ് വിസ്‌പറേഴ്സും പുരസ്‌കാരം നേടി. കാർത്തിക് ഗോൺസാൽവെയും ഗുണീത് മോങ്കെയുമാണ് സംവിധാനം ചെയ്തത്.തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ഈ ഹൃസ്വചിത്രം പറയുന്നത്.

 

ലോസ് ആഞ്ജലസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ജാമി ലി കർട്ടിസിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കെ ഹ്വി ക്വാൻ (എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്) ആണ് മികച്ച സഹനടൻ.

മികച്ച ചിത്രം: എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്

മികച്ച നടൻ: ബ്രെൻഡൻ (ദ് വേയ്ൽ)
മികച്ച നടി: മിഷേൽ യോ (എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്)

മികച്ച വിഷ്വല്‍ എഫക്റ്റ്‌സ് : അവതാര്‍ ദ വേ ഓഫ് വാട്ടര്‍

മികച്ച തിരക്കഥ (അഡാപ്റ്റഡ്): സാറാ പോളെ (വുമണ്‍ ടോക്കിംഗ്)

മികച്ച തിരക്കഥ (ഒറിജിനല്‍)- ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (എവരിതിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഡോക്യുമെന്ററി ഫീച്ചർ: നവാൽനി
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ആൻ ഐറിഷ് ഗുഡ്‌ബൈ
മികച്ച ആനിമേഷൻ ഫീച്ചർ ചിത്രം: ഗ്വില്ലെർമോ ഡെൽ ടോറോസ് പിനോച്ചിയോ
മികച്ച ഛായാഗ്രാഹകൻ: ജയിംസ് ഫ്രണ്ട് (ഓൾ ക്വയിറ്റ് ഓൺ ദി വെസ്‌റ്റേൺ ഫ്രണ്ട്)

LEAVE A REPLY

Please enter your comment!
Please enter your name here