തെലുങ്ക് യുവ സൂപ്പർതാരം നാനി’യെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ‘ദസറ’എന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ മെഗാ മാസ് ട്രെയിലർ പുറത്തുവിട്ടു. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നായ ദസറയില്‍ താരത്തിന് എതിരാളിയായെത്തുന്നത് ഷൈന്‍ ടോം ചാക്കോയാണ്. കീർത്തി സുരേഷാണ് നായിക.

നിമയിലെ നാനിയുടെ വ്യത്യസ്തമായ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നേരത്തെ തന്നെ ഈ ഗെറ്റപ്പ് ചേഞ്ച് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിക്കുന്നത്.

 

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിങ്കരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ‘ദസറ’യുടെ കഥ നടക്കുന്നത്. തെലുങ്കാന ഭാഷയാണ് നാനി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യന്‍ സൂര്യന്‍ ഐ.എസി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here