വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ഒക്ടോബർ 19 ന് ചിത്രം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്. ചെന്നൈ ഷെഡ്യൂളിൽ വിജയ് ജോയിൻ ചെയ്തു. ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് പ്രമുഖ കമ്പനിയായ ഫാർസ് ഫിലിം 60 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് റിപ്പോർട്ട്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓവർസീസ് തുകയാണിത്. സഞ്ജയ്ദത്ത്, തൃഷ, പ്രിയആനന്ദ്, നരേൻ, മിഷ്കിൻ, മൻസൂർ അലിഖാൻ, ഗൗതം മേനോൻ, അർജുൻ എന്നിവരോടൊപ്പം മലയാള താരം മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാണ്. സെവൻസ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here