ഗണേഷ് രാജ് സംവിധാനം ചെയ്ത ‘പൂക്കാലം’ഒ.ടി.ടിയിലേക്ക്. വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ എട്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം കഴിയുമ്പോഴാണ് ഒ.ടി.ടിയിലെത്തുന്നത്. മെയ് 19 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
‘പൂക്കാല’ത്തിൽ വയോധികനായ ഇച്ചാപ്പൻ എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിച്ചത്. നൂറ് വയസ്സിനോട് അടുത്തു നിൽക്കുന്ന ഇച്ചാപ്പനെ വിജയരാഘവൻ മികച്ചരീതിയിൽ അവതരിപ്പിച്ചിരുന്നു.
ജോണി ആന്റണി, അരുൺ കുര്യൻ, അന്നു അന്റണി, റോഷൻ മാത്യൂ, അബു സലീം, സുഹാസിനി മണിരത്നം, ശരത് സഭ, അരുൺ അജികുമാർ, രാധ ഗോമതി, ഗംഗ മീര, അരിസ്റ്റോ സുരേഷ്, സരസ ബാലുശ്ശേരി, അമൽ രാജ്, കമൽ രാജ്, കാവ്യ ഗാസ്, നവ്യ ദാസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഗണേഷ് തന്നെയാണ് പൂക്കാലത്തിന്റെ തിരക്കഥ രചിച്ചത്.