നവാഗതനായ ജിതിൻ ലാൽ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് 3ഡി ചിത്രം അജയന്റെ രണ്ടാം മോഷണം (എ.ആർ.എം) ടീസർ റിലീസ് ചെയ്തു. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി വരുന്ന എ.ആർ.എം നിർമിച്ചിരിക്കുന്നത് യു.ജി.എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ്.

തമിഴില്‍ സംവിധായകന്‍ ലോകേഷ് കനകരാജും, ആര്യയും മലയാളത്തില്‍ പൃഥ്വിരാജും ഹിന്ദിയില്‍ ഹൃത്വിക് റോഷനും തെലുങ്കില്‍ നാനിയും കന്നഡയില്‍ രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് എ.ആർ.എം ടീസറുകള്‍ പുറത്തിറക്കിയത്. ചിത്രം പകർന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്.

 

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സുജിത് നമ്പ്യാരുടേതാണ്. ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരാകുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here