Monday, June 5, 2023
spot_img
Homeന്യൂസ്‌ഇന്ത്യരാമനും ഹനുമാനും ബജ്‌റങ്ബലിയും ബി.ജെ.പിയുടേത് -അമിത് മാളവ്യ

രാമനും ഹനുമാനും ബജ്‌റങ്ബലിയും ബി.ജെ.പിയുടേത് -അമിത് മാളവ്യ

-

ന്യൂഡൽഹി: രാമൻ, ഹനുമാൻ, ബജ്റംഗബലി തുടങ്ങിയ എല്ലാ ഹിന്ദുമതപാരമ്പര്യങ്ങളും ബി.ജെ.പിയുടേതാണെന്ന് പാർട്ടി ഐ.ടി സെൽ തലവൻ അമിത് മാളവ്യ. സ്വകാര്യ ടി.വി ചാനലായ ഇന്ത്യാ ടുഡേയിൽ ചർച്ചക്കിടെയാണ് മാളവ്യയുടെ വിവാദ പ്രസ്താവന.

വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ബജ്റങ് ദളിനെ നിരോധിക്കുമെന്ന് കർണാടക തെരഞ്ഞെടുപ്പ് പ്രകടന പ്രതികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തത് മോദിയടക്കമുള്ള ബി.ജെ.പി നേതാക്കൾ വളച്ചൊടിച്ച് ‘ഹനുമാൻ ഭക്തർക്കെതി​രെ കോൺഗ്രസ് നടപടിയെടുക്കുന്നു’ എന്ന് ആരോപിച്ചിരുന്നു. തുടർന്ന് മോദി നടത്തിയ റോഡ് ഷോകളിലെല്ലാം ‘ജയ് ബജ്റങ് ബലി’ എന്ന് പറഞ്ഞു​കൊണ്ടാണ് പ്രസംഗം നടത്തിയത്. പക്ഷേ, ഈ വർഗീയനീക്കം തിരിച്ചറിഞ്ഞ വോട്ടർമാർ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ബി.ജെ.പിക്ക് നൽകിയത്.

 

ബി.ജെ.പി ഐടി സെല്ലിന്റെ ചുമതലയുള്ള അമിത് മാളവ്യ വോട്ടെണ്ണൽ ദിവസം മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുമായി കൊമ്പുകോർത്തതും വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ഹിന്ദു ദൈവങ്ങളുടെ ഉടമസ്ഥതാവകാശം ബി.ജെ.പിക്കാണെന്ന വിവാദ പ്രസ്താവനയുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നത്. പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഈ മാളവ്യയുടെ വിഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഡയറക്ടറായി  ഡോ:മോണിക്ക ബെര്‍ട്ടഗ്‌നോളിയെ ബൈഡൻ നോമിനേറ്റ് ചെയ്തു 

0
പി പി ചെറിയാൻ വാഷിംഗ്ടണ്‍: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി ഡോ:മോണിക്ക ബെർടാഗ്‌നോളിയെ  പ്രസിഡന്റ് ബൈഡൻ നോമിനേറ്റ് ചെയ്തു .എന്‍ഐഎച്ചിന്റെ തലപ്പത്ത് സ്ഥിര നിയമനം ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ഡോ. ബെര്‍ട്ടഗ്‌നോളി. എന്‍ഐഎച്ച്...
%d bloggers like this: