ബംഗളുരു : കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേരളത്തിൽ നിന്ന് ക്ഷണം മൂുന്നുപേർക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാതിരുന്നപ്പോൾ കോൺഗ്രസിതര പാർട്ടികളിൽ നിന്ന് മൂന്നുപേരെയാണ് ക്ഷണിച്ചത്. എൽ.ഡി.എഫ് സർക്കാരിന്റെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ. മാണി,​ യു.ഡി.എഫ് ഘടകകക്ഷികളായ മുസ്ലിംലീഗിന്റെ പ്രസിഡന്റ് സാദിഖലി തങ്ങൾ,​ ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എന്നിവരെയാണ് ക്ഷണിച്ചത്.

അതേസമയം രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി 20 പേരെയാണ് ക്ഷണിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,​ സി.പി.ഐ ജനറൽ സെക്രട്ടറി എ. രാജ എന്നിവർ ക്ഷണം ലഭിച്ചവരിൽ പെടുന്നു. ഡി.എം.കെ. നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ,​ ജെ.ഡി.യു നേതാക്കളായ നിതീഷ് കുമാർ,​ എം.പി. ലല്ലൻ സിംഗ്,​ ടി.എം.സി നേതാവ് മമതാ ബാനർജി,​ ജെ.എം.എം നേതാവ് ഹേമന്ത് സോറൻ,​ ആർ.ജെ.ഡി നേതാവ് തേജസ്വി യേദവ്,​ എൻ.സി.പി നേതാവ് ശരദ് പവാർ,​ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ,​ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്,​ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള,​ പി.ഡി,പി നേതാവ് മെഹബൂബ മുഫ്തി,​ എം.ഡി.എം.കെ നേതാവ് വൈകോ,​ സി.പി.ഐ (എം.എൽ)​ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ,​ വി.സി.കെ നേതാവ് തോൽ തിരുമാവളൻ,​ ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്. മുഖ്യമന്ത്രിമാരിൽ പിണറായിക്കൊപ്പം അരവിന്ദ് കെജ്‌രിവാളിനും ക്ഷണമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here