ഇളയദളപതിയുടെ പിറന്നാൾ ദിനത്തിൽ ഇരട്ട സമ്മാനമൊരുക്കി ലോകേഷ് കനകരാജും അനിരുദ്ധും. വിജയ് – ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ വീണ്ടും ഒരുമിക്കുന്ന ലിയോ തന്നെയാണ് ആരാധകർക്ക് ഇളയ ദളപതിയുടെ ഏറ്റവും വലിയ പിറന്നാൾ സമ്മാനം. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ആദ്യ ഗാനവും ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. വിജയ്‌യുടെ ചടുലമായ നൃത്തരംഗങ്ങളുള്ള ‘നാ റെഡി’ എന്ന ഗാനമാണ് പുറത്തു വന്നത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്റെ ചിത്രീകരണ വേളയിലെ അണിയറ രംഗങ്ങളും മൺസൂർ അലിഖാൻ, സഞ്ജയ് ദത്ത് അടക്കം ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ സിംഗിളിനും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഒരു മണിക്കൂറിനകം 2.3 മില്യൺ വ്യൂസാണ് ഗാനത്തിന് യൂട്യൂബിൽ ലഭിച്ചത്.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ അർദ്ധരാത്രിയോടെയാണ് പുറത്തിറക്കിയത്. വിജയ്‌യുടെ പിറന്നാൾ ദിനത്തിലെ ആദ്യ നിമിഷങ്ങളിൽ തന്നെ ആരാധകർക്ക് ലഭിച്ച സമ്മാനം. വേറിട്ട് ഗെറ്റപ്പിലുള്ള വിജയ് ആണ് പുറത്തു വന്ന ഗ്രാഫിക് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മെരുക്കപ്പെടാത്ത നദികളുടെ ലോകത്ത് ശാന്തമായ ജലം ഒന്നുകിൽ ദിവ്യമായ ദൈവങ്ങളോ അല്ലെങ്കിൽ പൈശാചികമായോ ആയിത്തീരുന്നു എന്ന ടാഗ് ലൈനും പോസ്റ്ററിൽ കാണാം. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ശേഷം പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ സിംഗിളിനും ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഒരു മണിക്കൂറിനകം 2.3 മില്യൺ വ്യൂസാണ് ഗാനത്തിന് യൂട്യൂബിൽ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here