സുരേഷ് ഗോപി, ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ സിനിമയുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ 65-ാം ജന്മദിനത്തിലാണ് ചിത്രത്തിന്റെ പ്രമോ വീഡിയോ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പുറത്തുവിട്ടത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ അഭിരാമി, ദിവ്യ പിള്ള എന്നിവരാണ് നായികമാർ. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, രഞ്ജിത് കാജോൾ, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ. അഞ്ചാം പാതിരായ്ക്കുശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ കൊച്ചിയിൽ ജൂലായ് ആദ്യം ആരംഭിക്കും. ഈ ഷെഡ്യൂളിലാണ് ബിജു മേനോൻ ജോയിൻ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here