തൃശൂർ: സിനിമയാണ് ജീവിതത്തിന്റെ ലഹരിയെന്ന് പത്തൊൻപതാം വയസിൽ തീരുമാനിച്ചെന്ന് സംവിധായകനും രചയിതാവുമായ സത്യൻ അന്തിക്കാട്. സിനിമയല്ലാതെ മറ്റൊരു ലഹരിയും വേണ്ടയെന്ന തീരുമാനമാണ് അന്തിക്കാടെന്ന ഗ്രാമത്തിൽ നിന്നും ചലച്ചിത്ര ലോകത്തെത്താനും ഇത്രയും കാലം നില നിൽക്കാനും സഹായിച്ചതെന്ന് സത്യൻ അന്തിക്കാട് ഓർമിച്ചു.

പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിൽ മാധ്യമ പ്രവർത്തകൻ ഉണ്ണി കെ വാര്യരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. താൻ ചലച്ചിത്ര പ്രവർത്തനം തുടങ്ങുമ്പോൾ മലയാള സിനിമക്ക് 40 വയസിൽ താഴെയായിരുന്നു പ്രായമെന്നും മലയാള സിനിമയുടെ കൂടെയാണ് താൻ വളർന്നതെന്നും സത്യൻ ഓർമിച്ചു. ചലച്ചിത്ര രംഗത്തെ തന്റെ ഗുരുവായ ഡോ ബാലകൃഷ്ണനാണ് ആദ്യമായി സിനിമയിലെ പ്രധാന കഥാപാത്രങ്ങളെക്കൊണ്ട് തമാശരംഗങ്ങൾ ചെയ്യിച്ചത്. തന്നെയും ഹരിഹരനെയും പ്രിയദർശനെയുമടക്കമുള്ള സംവിധായകരെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ ശൈലിയാണ്.

മുൻകാലത്തെയപേക്ഷിച്ച് സിനിമാരംഗത്തെ ‘ബഹളം’ കാരണമാണ് സിനിമകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. “മുമ്പ് ആളുകൾ പറഞ്ഞു പറഞ്ഞാണ് ഒരു സിനിമയെപ്പറ്റി അറിയുന്നത്. ഇന്ന് ആദ്യ പ്രദശരശനം കഴിയുമ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ ഫെക്കയത്തും അല്ലാത്തതുമായ റിവ്യൂകൾ നിറയുന്നു. ഈ ബഹളം കാരണം ഒന്ന് സ്ലോഡൌൺ ചെയ്തിരിക്കുകയാണ്. എപ്പോഴും വന്നാൽ ആളുകൾക്കും പുതുമ തോന്നില്ല. ഒന്നരക്കൊല്ലമോ രണ്ടു കൊള്ളാമോ കൂടുമ്പോൾ ഒരു സിനിമ അന്നൗൻസ് ചെയ്താൽ ആളുകൾക്ക് ഒരു പ്രതീക്ഷ തോന്നും. അതുമൊരു ടെക്നിക് ആണ്,” സത്യൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here