ന്യൂ യോര്‍ക്ക്: മേരിക്കുട്ടി മൈക്കിളിന്റെ ‘ഇന്‍സ്പിരേഷണല്‍ തോട്‌സ്’ എന്ന ആല്‍ബത്തിന്റെ പ്രകാശനം തൊടുപുഴയിലെ റിവര്‍ ടെറേസ് റിസോര്‍ട്ടില്‍ വച്ച് ജനുവരി 14ന് ബഹുമാനപ്പെട്ട അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ പ്രകാശനം ചെയ്തു. റെവ. ഫാദര്‍ ജോസഫ് മാപ്പിളമാട്ടേല്‍ സിഎംഐ പ്രാര്‍ത്ഥന ചൊല്ലി, മേരിക്കുട്ടി മൈക്കിളിന്റെ പ്രാര്‍ത്ഥനാ ഗാനത്തോട് കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

ഫോക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ഘടകം പ്രസിഡന്റ് ലീല മാരാട്ട്, റിവര്‍ ടെറേസ് റിസോര്‍ട്ടിന്റെ മാനേജിങ് പാര്‍ട്‌നേഴ്സും ഉടമസ്ഥരുമായ ആയ സിറിള്‍, ഷാന്റി മഞ്ചേരില്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തിയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ന്യൂയോര്‍ക്കിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ മേരികുട്ടി മൈക്കിള്‍ സാഹിത്യകാരി, ഗായിക, കലാകാരി, നര്‍ത്തകി, സംഘാടക എന്ന നിലയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്.

അനുഗ്രഹീത കലാകാരിയായ അവര്‍ എന്നും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുവാനായിട്ട് മാത്രം ജീവിതം ഉഴിഞ്ഞു വച്ചിട്ടുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് ആല്‍ബത്തിന്റ പ്രകാശനം നടത്തിക്കൊണ്ട് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു. റെവ. ഫാദര്‍ ജോസഫ് മാപ്പിളമാട്ടേല്‍ സിഎംഐ മേരികുട്ടി മൈക്കിളിന്റെ പ്രവര്‍ത്തങ്ങളെയും അവര്‍ സമൂഹത്തിനു നല്‍കുന്ന സല്‍പ്രവര്‍ത്തികളെയും പ്രകീര്‍ത്തിച്ചു സംസാരിക്കുകയുണ്ടായി. പോള്‍ കറുകപ്പള്ളില്‍, ലീല മാരാട്ട്, സിറില്‍, ഷാന്റി മഞ്ചേരില്‍, സജിനി രാജീവ് എന്നിവരും ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

സാജന്‍, മിനി (സാജ് റിസോര്‍ട്ട്, എറണാകുളം) സജി ഹെഡ്ജ് ബ്രോക്കറേജ് Inc, ഫൊക്കാന ലീഡര്‍ ജോണ്‍ ഐസക് തുടങ്ങിയ പ്രമുഖ വ്യക്തികളുടെയും, നിരവധി സുഹൃത്തുക്കളുടെയും കുടുംബാംങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് പ്രണവം മ്യൂസിക് ട്രൂപ്പിന്റെ ഗാനമേളയോടും കലാപരിപാടികളോടും വിഭവ സമൃദ്ധമായ അത്താഴത്തോടും കൂടി സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here