ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ നടന്ന 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലും ഗാസക്കായി ശബ്ദമുയര്‍ത്തി താരങ്ങള്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രതിഷേധ സൂചകമായി ചുവന്ന ബാഡ്ജ് ധരിച്ചാണ് താരങ്ങള്‍ റെഡ് കാര്‍പെറ്റിലും ഓസ്‌കാര്‍ വേദിയിലും എത്തിയത്. ‘ആര്‍ട്ടിസ്റ്റ് ഫോര്‍ സീസ്ഫയര്‍’ എന്ന കൂട്ടായ്മയാണ് പ്രതിഷേധമറിയിച്ചെത്തിയത്.

ഗാസയിലെ ഇസ്രായേല്‍ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെയും സംഗീത മേഖലയിലുള്ള കലാകാരന്മാരുടെയും പൊതുവേദിയാണ് ആര്‍ട്ടിസ്റ്റ് ഫോര്‍ സീസ്ഫയര്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗാസയിലെ ജനങ്ങള്‍ക്ക് ആവശ്യമായ മാനുഷിക സഹായം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം.

പ്രശസ്ത ഗായികയും ഈ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ ബില്ലി ഐലിഷ്, നടന്‍ മാര്‍ക്ക് റുഫലോ, സംവിധായിക അവ ഡുവെര്‍ന, ഹാസ്യതാരം റാമി യൂസ്സെഫ്, നടന്‍ റിസ് അഹമ്മദ്, നടന്‍ മഹര്‍ഷല അലി തുടങ്ങിയ നിരവധി താരങ്ങളും റെഡ് ബാഡ്ജ് ധരിച്ചാണ് ഓസ്‌കറിനെത്തിയത്. നടന്മാരായ മിലിയോ മചാഡോ ഗാര്‍നര്‍, സ്വാന്‍ അര്‍ലൗഡ് എന്നിവര്‍ ഫലസ്തീനിയന്‍ പതാകയും റെഡ് ബാഡ്ജിനൊപ്പം പതിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here