ഡല്‍ഹി: ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ രംഗത്തുനിന്ന് സംവിധായകന്‍ അനുരാഗ കശ്യപ്, പവയില്‍ ഗുലാത്തി എന്നിവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. 2013ല്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടനത്തില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.

നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് തപ്സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം.ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ജുമ്മാന്ദി നാദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തപ്‌സിയുടെ അരങ്ങേറ്റം. ധനുഷ് നായകനായെത്തിയ ‘ആടുകള’ത്തിലെ നായികവേഷം നടിയുടെ കരിയര്‍ മാറ്റിമറിച്ചു. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here