പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ തിയേറ്ററില്‍ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ചിത്രം തിയേറ്ററില്‍ നിന്ന് ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരില്‍ സീ സിനിമാസ് തിയേറ്റര്‍ ഉടമയുടെ പരാതിയിലാണ് ഇയാളെതിരെ കേസ് എടുത്തിരിക്കുന്നത്. ആടുജീവിതം പ്രദര്‍ശനത്തിടെ മൊബൈല്‍ ഫോണില്‍ ചിത്രം റെക്കോര്‍ഡ് ചെയ്തു എന്നാണ് ആരോപണം.

എന്നാല്‍ താന്‍ താന്‍ വീഡിയോ കാള്‍ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയില്‍ ഉള്ളയാള്‍ മൊഴി നല്‍കിയത്. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ഫോണ്‍ വിശദ പരിശോധനക്ക് വിധേയമാകുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ റിലീസ് ചെയ്ത പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. കാനഡയില്‍ നിന്നാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്.

സംഭവത്തില്‍ എറണാകുളം സൈബര്‍ സെല്ലിന് സംവിധായകന്‍ ബ്ലെസി പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here