1435858646_352178-hema-malini-accident
ജയ്പൂര്‍: നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ ഒരു പെണ്‍കുഞ്ഞ് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ദൗസയില്‍ വെച്ച് ഹേമമാലിനിയുടെ കാര്‍ മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നു. എതിരെ വന്ന കാറില്‍ സഞ്ചരിച്ച കുട്ടിയാണ് മരിച്ചത്. തലക്കാണ് ഹേമക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ജയ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഗ്രയില്‍ നിന്ന് ജയ്പൂരിലേക്കുള്ള യാത്രക്കിടെയാണ് ഹേമമാലിനി അപകടത്തില്‍ പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here