getPer5hoto.php
ഒര്‍ലാന്റോ: ഇടവകയുടെ സ്ഥാപക വികാരിയും കഴിഞ്ഞ മൂന്നു വര്‍ഷക്കാലം ഇടവകയില്‍ നിസ്തുല സേവനവും അനുഷ്ഠിച്ചു വന്ന ഫാ. ജോര്‍ജ് എബ്രഹാമിന് സെന്റ് എഫ്രേം സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവക 2015 ജൂണ്‍ 27ന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ആരംഭിച്ച യാത്രയയപ്പ് യോഗത്തില്‍ പുതിയ വികാരി ഫാ. കുര്യാക്കോസ് പുതുപ്പാടി അധ്യക്ഷത വഹി്ച്ചു.
ഒര്‍ലാന്റോയിലും സൗത്ത് ഫ്‌ളോറിഡയിലും പള്ളികള്‍ ആരംഭിച്ച അച്ചനെ ഫാ.കുര്യാക്കോസ് പുതുപ്പാടി അനുമോദിച്ചു സംസാരിച്ചു. യോഗത്തില്‍ ഇടവക കമ്മറ്റി മെമ്പര്‍ ഡോ.അരുണ്‍ ജോര്‍ജ്ജ് സ്വാഗത പ്രസംഗം നടത്തി. സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് Dn. ജോഷ് തോമസും റ്റാമ്പാ മോര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നിന്ന് പീറ്റര്‍ കോരതും, ആശംസപ്രസംഗങ്ങള്‍ നടത്തി അച്ചനെ അനുമോദിച്ചു. യോഗത്തില്‍ പുതിയ വികാരി ഫാ.കുര്യാക്കോസ് പുതുപ്പാടിയും, Dn. ജോഷ് തോമസും, സെക്രട്ടറി ജിജി സ്‌കറിയയും, കമ്മിറ്റി മെമ്പര്‍ ഡോ.അരുണ്‍ ജോര്‍ജ്ജും ചേര്‍ന്ന് അച്ചന് ഫലകവും ഇടവകയുടെ സ്‌നേഹോപഹരവും നല്‍കി അനുമോദിച്ചു. സെന്റ് മേരീസ് സൗത്ത് ഫ്‌ളോറിഡ ഇടവകാംഗം ഷെര്‍ളി തോമസ് പരിപാടികളുടെ എംസി ആയി പ്രവര്‍ത്തിച്ചു. ഇടവക മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് അഭി: യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ കല്പന പ്രകാരം ഫാ.കുര്യാക്കോസ് പുതുപ്പാടി ഇടവകയുടെ പുതിയ വികാരിയായി 2015 ജൂണ്‍ 1, മുതല്‍ ചുമതലയേല്‍ക്കുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി വികാരി ഫാ: കുര്യാക്കോസ് പുതുപ്പാടിയുമായോ സെക്രട്ടറി ജിജി സ്‌കറിയായുമായോ ബന്ധപ്പെടുക.
വികാരി ഫാ: കുര്യാക്കോസ് പുതുപ്പാടി ഫോണ്‍: 954-907-7154
സെക്രട്ടറി ജിജി സ്‌കറിയ ഫോണ്‍: 407-690-8217

 

LEAVE A REPLY

Please enter your comment!
Please enter your name here