1435823315_1384337195_oommen

റബര്‍ വിലയിടിവ് നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയും ധനമന്ത്രിയും ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. പദ്ധതി സംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച സര്‍ക്കാര്‍ പുറപ്പെടുവിക്കും. പദ്ധതിയില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റികള്‍, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, മാര്‍ക്കറ്റ് ഫെഡ്, റബര്‍ ഉത്പാദക സംഘങ്ങള്‍, റബര്‍ വ്യാപാരികള്‍ തുടങ്ങിയവരും പങ്കാളികളാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here