പുതുമുഖ സംവിധായകര്‍ക്ക് ഏറ്റവുമധികം അവസരങ്ങള്‍ നല്‍കുന്ന നിര്‍മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിംസ്. നവാഗനാതയ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മുത്തു ഗൗവ് എന്ന ചിത്രമാണ് ഫ്രൈഡേ ഫിലിംസിന്‍റെ അടുത്ത പ്രോജക്ട്. സംവിധായകന്‍ മാത്രമല്ല ചിത്രത്തിലെ മറ്റുതാരങ്ങളെല്ലാം പുതുമുഖങ്ങള്‍.

സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആണ് നായകനായി എത്തുന്നത്. ഒരു പുതുമുഖ നായികയെ കൂടി ഫ്രൈഡേ ഫിലിംസ് പരിയചപ്പെടുത്തുന്നു. അവതാരികയും മോഡലുമായ അര്‍ത്തന ബിനു ആണ് മുത്തു ഗൗവില്‍ നായിക.

ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ്ബാബുവാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഒരു പ്രണയചിത്രമാണ് മുത്തുഗൗ.

ഛായാഗ്രഹണം ഉള്‍പ്പടെ ഈ സിനിമയുടെ പ്രധാന ടെക്‌നീഷ്യന്മാരെല്ലാം പുതുമുഖങ്ങളാകുന്ന സിനിമയുടെ താരനിര്‍ണയം പുരോഗമിക്കുകയാണ്. വിജയ് ബാബുവും, സാന്ദ്ര തോമസും ചേര്‍ന്ന ഫ്രൈഡെ ഫിലിംസാണ് മുത്തുഗൗ നിര്‍മ്മിക്കുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പ്സ് ആണ് ചിത്രത്തിന്‍റെ വിതരണം.

LEAVE A REPLY

Please enter your comment!
Please enter your name here