മുംബൈ: കിങ് ഖാൻ ഷാരൂഖ് ഖാ​െൻറ മകൻ ആര്യന് 23 വയസ്സ്. ഇനിയെങ്കിലും താരപുത്ര​െൻറ സിനിമാ പ്രവേശനം ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ബോളിവുഡും ആരാധകരും.

ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരപുത്രനാണ് ആര്യൻ ഖാൻ. ഷാരൂഖ് ഖാനുമായി രൂപസാദൃശ്വമുള്ള ആര്യൻ സിനിമയിൽ അദ്ദേഹത്തി​െൻറ പിൻഗാമി ആകുമെന്ന വിശ്വാസത്തിലാണ് ആരാധകർ. ഷാരൂഖിനോടുള്ള സ്നേഹം ആര്യനും ആരാധകർ നൽകുന്നുണ്ട്. ആര്യനുമായി ബന്ധപ്പെട്ടതെന്തും വാർത്തയാകാറുമുണ്ട്.

ഹിന്ദി സിനിമാ ലോകം ഏറ്റവുമധികം കാത്തിരിക്കുന്ന ‘എൻട്രി’ ആര്യ​േൻറതാണ്. കുറേനാളുകളായി ആര്യ​െൻറ ആദ്യ സിനിമ ഉടൻ ഇറങ്ങുമെന്നുള്ള വാർത്തകൾ കേട്ട് തുടങ്ങിയിട്ട്. ഷാരൂഖുമായി ചേർന്ന് നിരവധി ഹിറ്റുകൾ സമ്മാനിച്ച കരൺ ജോഹർ ആര്യനെ നായകനാക്കി സിനിമ ചെയ്യുമെന്ന പ്രചാരണവും സജീവമായിരുന്നു.

ഇപ്പോൾ പിറന്നാൾ ദിനത്തിൽ കസിൻ അർജുൻ ഛിബക്കൊപ്പം ഗിറ്റാർ വായിച്ചിരിക്കുന്ന ആര്യ​െൻറ ചിത്രം അമ്മ ഗൗരി ഖാൻ പങ്കുവെച്ചിരുന്നു. ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here