ഡോ. കല ഷഹി

ഫൊക്കാന 2024-2026 ഫൊക്കാന നാഷണല്‍ കമ്മറ്റിയിലേക്ക് ഡോ. ഷെറിന്‍ സാറാ വര്‍ഗീസ് മത്സരിക്കുന്നു. ടൊറന്റോയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയും യുവ നേതാവുമായ ഡോ. ഷെറിന്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ സെക്രട്ടറി കൂടിയാണ്. നൃത്തം, സംഗീതം, കായിക മേഖലയിലെല്ലാം ശോഭിക്കുന്ന ഡോ.ഷെറിന്‍ സാറ വര്‍ഗീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിദ്ധ്യമാണ്.

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്കായി നിരവധി സഹായങ്ങള്‍ എത്തിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നേതൃത്വം വഹിച്ചു. വനിതകളുടെ ശാക്തീകരണം ലക്ഷമിട്ട് കാനഡയില്‍ വനിതാ വടം വലി പരിശീലനം കൂടി സ്ത്രീകള്‍ക്ക് നല്‍കുന്ന പദ്ധതിക്ക് നേതൃത്വം നല്‍കുന്നു.

കര്‍ണ്ണാടക ഡെന്റല്‍ കൗണ്‍സില്‍ അംഗം കൂടിയായ ഡോ. ഷെറിന്‍ സാറ വര്‍ഗീസ് വടക്കന്‍ കര്‍ണാടക ഗ്രാമീണ മേഖലയില്‍ സൗജന്യ ദന്ത ചികിത്സകള്‍ നടത്തുന്ന ടീമിനൊപ്പം ചേര്‍ന്ന് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ അറിയപ്പെടുന്ന ഗായികയും, നര്‍ത്തകിയും കൂടിയാണ് ഡോ. ഷെറിന്‍.

ഡോ. ഷെറിന്റെ പ്രവര്‍ത്തനങ്ങളും, നേതൃത്വപാടവവും ഫൊക്കാനയ്ക്ക് മുതല്‍ കൂട്ടാവുകയും, ഫൊക്കാനയുടെ ഭാവി നേതാവായി വളരുവാന്‍ ഉപകരിക്കുമെന്ന് ഫൊക്കാന 2024 – 2026 സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി പറഞ്ഞു. ഡോ. ഷെറിന്റെ സാമൂഹ്യ പ്രവര്‍ത്തന നേട്ടങ്ങള്‍ ഫൊക്കാനയ്ക്കും വടക്കേ അമേരിക്കയിലെ സാമൂഹ്യ സംഘടനകള്‍ക്കും യുവ ജനങ്ങള്‍ക്കും പ്രോത്സാഹനജനകവും ആകട്ടെ എന്ന് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേലും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here