ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂ യോര്‍ക്ക്: ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (മഞ്ച്) പ്രസിഡന്റ് ഡോ. ഷൈനി രാജു ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ന്യൂ ജേഴ്സിയില്‍ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകയും വിമെന്‍സ് ഫോറം എക്യൂട്ടിവ് കമ്മിറ്റി മെംബേര്‍, റീജണല്‍ വിമെന്‍സ് ഫോം കോര്‍ഡിനേറ്റര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഫൊക്കാനയില്‍ വഹിച്ചിട്ടുണ്ട്. സജിമോന്‍ ആന്റണി നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഡോ. ഷൈനി രാജു മത്സരിക്കുന്നത്.

അവതാരിക, സംഘടനാ പ്രവര്‍ത്തക, മത-സാംസ്‌കാരിക പ്രവര്‍ത്തക, ചാരിറ്റി പ്രവര്‍ത്തക, അദ്ധ്യാപിക, ഹെല്‍ത്ത് കെയര്‍ പ്രോഫഷണല്‍ തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ന്യൂജേഴ്സിക്കാരുടെ അഭിമാനമായ ഡോ. ഷൈനി രാജു. ഫൊക്കാനയുടെ വിവിധ കണ്‍വെന്‍ഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുമായിരുന്നു.

മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി(മഞ്ച്) പ്രസിഡന്റ് ആയ ഡോ. ഷൈനി ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. ഷൈനിയുടെ നേതൃത്വത്തില്‍ മഞ്ച് നിരവധി ചാരിറ്റി പ്രവത്തനങ്ങള്‍ നടത്തുകയും സംഘടയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും കഴിഞ്ഞു. ന്യൂ ജേഴ്സി മേഘലയിലെ കല-സാംസ്‌കാരിക വേദികളില്‍ നിറ സാന്നിധ്യമായ ഡോ.ഷൈനി ടിവി അവതാരിക കൂടിയാണ്. അമേരിക്കന്‍ ഡിയോസിസ്‌ന്റെ എം.എം.വി.എസ് . ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ന്യൂ ജേഴ്സിയിലെ എക്‌സസ്സ് കൗണ്ടി കോളേജ്, കേള്‍ഡ് വെല്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ മാത്തമാറ്റിസ് അദ്ധ്യാപികയായി സേവനം ചെയ്യുന്ന ഡോ.ഷൈനി ഒരു ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍ കുടിയാണ്. എക്‌സസ്സ് കൗണ്ടി കോളേജില്‍ റേഡിയോളജി വിഭാഗത്തില്‍ ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ കൂടിയാണ് അവര്‍. കേരളത്തില്‍ നിന്നും മാത്തമാറ്റിക്‌സില്‍ മാസ്റ്റേഴ്സ് കഴിഞ്ഞ ഡോ.ഷൈനി ന്യൂ ജേഴ്സി സ്റ്റേറ്റ് കോളേജില്‍ നിന്നും എം എസും അതിന് ശേഷം PHD യും കാരസ്ഥമാക്കിയിട്ടുണ്ട്. ഭര്‍ത്താവ് അറിയപ്പെടുന്ന പാട്ടുകാരന്‍ കൂടിയായ രാജു ജോയി, മക്കള്‍ ജെഫ്റി, ജാക്കി.

ഒരു സംഘാനയുടെ നിലനില്‍പ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ്. ഫൊക്കാനയും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ തയ്യാറെടുക്കുബോള്‍ ഡോ.ഷൈനിയുടെ പ്രവര്‍ത്തനം മുതല്‍കൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ന്യൂ ജേഴ്സി ഏരിയയില്‍ നിന്നും എല്ലാവരും ഒരേ സ്വരത്തില്‍ ഡോ.ഷൈനി രാജുവിന്റെ നോമിനേഷനെ പിന്‍ന്താങ്ങുന്നു. യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ ഡോ.ഷൈനി രാജുവിന്റെ മത്സരം അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്.

മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ന്യൂ ജേഴ്‌സി റീജിയനില്‍ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തില്‍ ഡോ.ഷൈനി രാജുവിന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ ആയ ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, രാജീവ് കുമാരന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള എന്നിവര്‍ ഡോ.ഷൈനി രാജുവിന് വിജയാശംസകള്‍ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here