1983ല്‍ രൂപംകൊണ്ട ഫൊക്കാന എന്ന മഹാ പ്രസ്ഥാനം അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ 33 വര്‍ഷങ്ങളായി ഫൊക്കാനയുടെ കണ്‍വന്‍ഷനുകളോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണികളിലൂടെ കടന്നു പോയാല്‍ അമേരിക്കന്‍ മലയാളികളുടെ സാഹിത്യ രചനകളുടെയും കലാ സാംസ്‌കാരിക രംഗത്തെ തുടിപ്പുകളുടെയും ഒരു നേര്‍കാഴ്ച കാണുവാന്‍ കഴിയും.
വടക്കെ അമേരിക്കയിലെ മലയാള ഭാഷയുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും തായ് വേരുകളന്വേഷിച്ചു പോകുന്ന ഒരു ഗവേഷണ വിദ്യാര്‍ത്ഥിക്ക് ഈ സോവനീറുകള്‍ അമൂല്യമായ രത്‌നഘനികളായിരിക്കും. വടക്കെ അമേരിക്കയിലെ പ്രവാസി എഴുത്തുകാരുടെ കലാസൃഷ്ടികള്‍ ഒരു പക്ഷെ ആദ്യമായ വെളിച്ചം കണ്ടതും പലര്‍ക്കും എഴുതുവാന്‍ പോലും പ്രചോദനമായതും ഈ സോവനീറുകള്‍ ആയിരിക്കാം. അതോടൊപ്പം നമ്മുടെ ജന്മനാട്ടിലെ പ്രഗത്ഭരായ സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും കാലാകാലങ്ങളില്‍ നമ്മോടു സംവദിച്ചതിന്റെ ഓര്‍മ്മക്കുറിപ്പുകളും ആ സ്മരണികകളെ അമൂല്യങ്ങളാക്കുന്നു. അതൊടൊപ്പം ചരിത്രപരമായ പ്രാധാന്യമുള്ള വസ്തുതകളും വിശകലനങ്ങളും ഈ സ്മരണികകളില്‍ ചിന്നിച്ചിതറിക്കിടക്കുന്നു.
സ്മരണികകള്‍തന്നെ സ്മരണികകള്‍ തേടിപ്പിടിച്ച് അവയിലെ പ്രസക്തമായ ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, സന്ദേശങ്ങള്‍ തുടങ്ങിയ വിഭവങ്ങള്‍ തിരഞ്ഞെടുത്ത് പുസ്തകരൂപത്തില്‍ പുനഃപ്രസിദ്ധീകരിക്കുകയും, അതോടൊപ്പം ഇലക്ട്രോണിക്ക് മാധ്യമങ്ങളിലൂടെ ഭാവി തലമുറയ്ക്ക് ഉതകുമാറ് ലഭ്യമാക്കുകയും ചെയ്യണമെന്നുള്ള ഒരു നിര്‍ദ്ദേശം ഫൊക്കാനയുടെ പുതിയ ഭാരവാഹികള്‍ ഗൗരവമായി പരിഗണിക്കുകയും ആ ആശയം പ്രാവര്‍ത്തികമാക്കുവാന്‍ ഫൊക്കാനയുടെ നാഷ്ണല്‍ കമ്മിറ്റി ഒരു പ്രസിദ്ധീകരണ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
മലയാള ഭാഷയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ പുസ്തകത്തിന്റെ വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും മലയാളത്തിലെ അവശതയനുഭവിക്കുന്ന എഴുത്തുകാരുടെ ക്ഷേമത്തിനുവേണ്ടിയും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന മലയാള പഠനരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായത്തിനുമായും വിനിയോഗിക്കുമെന്നും ഫൊക്കാനയുടെ സാരഥികള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ഈ ദൗത്യം വിജയിപ്പിക്കുകയെന്നത് അമേരിക്കയിലെയും കാനഡയിലെയും ഭാഷാ സ്‌നേഹികളായ എല്ലാ മലയാളികളുടെയും സംഘടനകളുടെയും ആവശ്യമാണ്. ഇതിന് എല്ലാവരുടെയും സഹകരണവും സഹായവും അത്യന്താപേക്ഷിതവുമാണ്. ഫൊക്കാനയുടെ ആരംഭകാല സുവനീറുകള്‍ കൈവശമുള്ളവര്‍ ആ വിവരം ഫൊക്കാന ഭാരവാഹികളെയൊ പ്രസിദ്ധീകരണ കമ്മിറ്റിയെയോ അറിയിക്കുന്നത് ഏറെ സഹായത്തിലേക്കു പോലും വെളിച്ചം വീശാന്‍ പര്യാപ്തമായ ഈ ഉദ്യമത്തിനു പ്രോത്സാഹനവും കൈത്താങ്ങലും നല്‍കണമെന്നും കമ്മിറ്റിക്കുവേണ്ടി ചീഫ് എഡിറ്റര്‍ ബെന്നികുര്യന്‍ അഭ്യര്‍ത്ഥിച്ചു.

താഴെപ്പറയുന്നവരാണ് പ്രസിദ്ധീകരണ കമ്മിറ്റിയുടെ അംഗങ്ങള്‍
തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗീസ്, ജോയി ഇട്ടന്‍, ജോര്‍ജി വര്‍ഗീസ്, പോള്‍ കറുകപ്പിളളില്‍.

എഡിറ്റോറിയല്‍ ബോര്‍ഡ്-ചീഫ് എഡിറ്റര്‍: ബെന്നി കുര്യന്‍, കോ-എഡിറ്റേഴ്‌സ്: വര്‍ഗീസ് പ്ലാമൂട്ടില്‍, വര്‍ഗീസ് പോത്താനിക്കാട്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഡോ.മാത്യു വര്‍ഗീസ്(ഡിട്രോയിറ്റ്), ഏബ്രഹാം ഈപ്പന്‍(ഹൂസ്റ്റണ്‍), കുര്യന്‍ പ്രക്കാനം(കാനഡ).

Please Contact: nechoor@gmail.com-201-290-1643, 917-488-2590, 845-642-2060

fokana smaranika

LEAVE A REPLY

Please enter your comment!
Please enter your name here