ഷിക്കാഗോ: ആഡിസണ്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയും യൂത്ത് ഫിലിം ഡയറക്ടറുമായ ജോസച്ച വര്‍ഗീസിനു “യംഗ് ഫിലിം ഡയറക്ടര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് ആഡിസണ്‍ സിറ്റി കൗണ്‍സില്‍ മീറ്റിംഗില്‍ വച്ചു സിറ്റി മേയര്‍ റീച്ച് വെന്‍സ്രായും, പോലീസ് ചീഫ് തിമോത്തി ഹൈഡനും ചേര്‍ന്ന് നല്‍കി. ജോസച്ച വര്‍ഗീസ് ആഡിസണ്‍ സിറ്റിക്കുവേണ്ടി നിര്‍മ്മിച്ച് സംവിധാനം ചെയ്ത പോലീസ് റിക്രൂട്ട്‌മെന്റ് വീഡിയോയുടെ അനാവരണവും ഈ ചടങ്ങില്‍ വച്ച് അവര്‍ നടത്തുകയുണ്ടായി.

ആഡിസണ്‍ സിറ്റി ഹാളില്‍ നടന്ന ഈ പ്രത്യേക ചടങ്ങിലേക്ക് ജോസച്ചയുടെ (സുമന്‍) ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍ മൈക്കള്‍ ബോള്‍ഡനേയും, സ്കൂള്‍ ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പേഴ്‌സ്, ആഡിസണ്‍ പോലീസ് ഓഫീസേഴ്‌സ്, ആഡിസണ്‍ നിവാസികള്‍, ജോസച്ചയുടെ മാതാപിതാക്കളായ ജേക്കബ് വര്‍ഗീസ്, ഡോ. സൂസന്‍ ജേക്കബ്, സഹോദരങ്ങളായ സോനാ, സമര്‍ദ് എന്നിവരേയും ക്ഷണിച്ചിരുന്നു.

ജോസച്ച ഒരു നല്ല ഗായകനും, സിനിമാ നടനുംകൂടിയാണ്. കഴിഞ്ഞ സമ്മറില്‍ ആഡിസണ്‍ ഹൈസ്കൂളിനുവേണ്ടി നിര്‍മ്മിച്ച “ഗ്ലോറിയസ്’ എന്ന ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചതിന് മികച്ച നടനുള്ള അവാര്‍ഡും ജോസച്ചയ്ക്ക് ലഭിക്കുകയുണ്ടായി. ഈ കലാകാരന്റെ വീഡിയോ youtube@jjfire23 ലോ, www.instagram.com/jjfire23 ലോ കാണാവുന്നതാണ്.

joseachaaward_pic3 joseachaaward_pic1

LEAVE A REPLY

Please enter your comment!
Please enter your name here