fokana

ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത്‌ ദേശീഫൊക്കാന) യുടെ പതിനേഴാമത്‌ ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്‌ഓഫിന്‌ വമ്പിച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

ന}ജെഴ്‌സി, ടൊറന്റോ എന്നിവിടങ്ങളിലെ കിക്ക്‌ഓഫുകളുടെ വിജയത്തിനുശേഷം അടുത്ത കിക്ക്‌ഓഫ്‌ ന്യൂയോര്‍ക്ക്‌റീജിയന്യൂയോര്‍ക്ക്‌റീജിനിലായിരിക്കുമെന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്‌ അറിയിച്ചു. നവംബര്‍ 14 തിയതി ശനിയാഴ്‌ച രാവില 11 മണിമുതല്‍ വൈകീട്ട്‌ 8 മണിവരെ ന്യൂയോര്‍ക്ക്‌ വെച്ചാണ്‌ (26 നോര്‍ത്ത്‌ ട്യ്‌സണ്‍ അവനു ഫ്‌ലോരല്‍ പാര്‍ക്ക്‌,ന്യൂയോര്‍ക്ക്‌) റീജിയണല്‍ കണ്‍വന്‍ഷനും കിക്ക്‌ഓഫും നടന്നത്‌.

അമേരിക്കന്‍ മലയാളികളുടെ അഭിരുചിക്കനുസരിച്ച് മനസിലാക്കി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. കുട്ടികള്‍, ചെറുപ്പക്കാര്‍, വനിതകള്‍, അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മള്‍ ഫൊക്കാനയ്‌ക്കൊപ്പം കൂട്ടി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കി അവരെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുകയും, താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാറ്റ്‌ഫോമിന്റെ പ്രസക്തി. വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്നതാണ് ഫൊക്കാന റീജിയണല്‍ കലാമത്സരങ്ങളിലൂടെ ഉദ്ദംശം.

വടക്കേ അമേരിക്കന്‍ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും നല്‍കിയ കേന്ദ്രബിന്ദുവാണ് ഫൊക്കാന. ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനാകുന്നു എന്നതാണ്. ഫൊക്കാനയില്‍ നിന്ന് കിട്ടിയ സാംസ്‌കാരിക പാരമ്പര്യം, കലാചാരുതി, നേതൃത്വഗുണം ഒക്കെ ജീവിതത്തിലും, ഉദ്യോഗസ്ഥ രംഗത്തും പ്രകടിപ്പിക്കുന്നതിന് നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നു എന്നുള്ളത് ഒരു സത്യം മാത്രമാണ്.

fokana1ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായിരിന്നു.

ഛോട്ടാ രാജന്‍ കുടുങ്ങാന്‍ 25 വര്‍ഷമെടുത്തു. കെ.എം. മാണി കുടുങ്ങാന്‍ അമ്പതു വര്‍ഷമെടുത്തുവെന്നു മാത്രം- രാജു ഏബ്രഹാം എം.എല്‍.എ (സി.പി.എം) പറയുന്നു. അമേരിക്കയില്‍ മാണിസാറിനു ഒരുപാട്‌ ആരാധകരുണ്ടെന്നതൊന്നും സ്വന്തം അഭിപ്രായം പറയാന്‍ നാലാം തവണയും റാന്നിയില്‍ മാര്‍ക്‌സിസ്റ്റ്‌ പതാക പാറിക്കുന്ന രാജു ഏബ്രഹാമിനു തടസ്സമാകുന്നില്ല.

ഫോമയുടേയും ഫൊക്കാനയുടേയും റീജിയണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത എം.എല്‍.എ ഇ-മലയാളിയുമായി നടത്തിയ സംഭാഷണത്തില്‍ കേരള രാഷ്‌ട്രീയത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി.

ബാറുകള്‍ നിരോധിക്കാതിരിക്കാന്‍ 20 കോടി രൂപയാണ്‌ ഉടമകള്‍ പിരിച്ചത്‌. അതില്‍ ഒരുകോടി മാണി സാറിനു കൊടുത്തുവെന്നു പറയുന്നു. ബാക്കി 19 കോടി എവിടെ? ഈ തുകയുടെ പങ്കു പറ്റിയത്‌ മന്ത്രി കെ. ബാബു മാത്രമല്ല. മറ്റ്‌ മന്ത്രിമാരുമുണ്ട്‌. വരുംദിനങ്ങളില്‍ ഇവര്‍ ഒന്നൊന്നായി രാഷ്‌ട്രീയ രംഗത്തുനിന്നും നിഷ്‌കാസിതരാകും. ഇതോടെ കേരളത്തില്‍ രാഷ്‌ട്രീയ മാറ്റമുണ്ടാകും.

രാഷ്‌ട്രീയ രംഗത്തു നില്‍ക്കുന്നവര്‍ മൂല്യങ്ങള്‍ കാക്കുന്ന മാതൃകാ വ്യക്തിത്വങ്ങളാകണം. പക്ഷെ രാഷ്‌ട്രീയ രംഗത്തു മൂല്യത്തകര്‍ച്ച കാണുന്നുണ്ട്‌. എന്നാല്‍ എല്ലാവരും അഴിമതിക്കാരും കള്ളന്മാരുമാണെന്ന ചിന്താഗതി ശരിയല്ല. ഉദാഹരണത്തിന്‌ സി.പി.എമ്മില്‍ അഴിമതി പറ്റില്ല. ജനങ്ങളില്‍ നിന്നുള്ള ഫണ്ട്‌ സമാഹരണത്തിലൂടെയാണ്‌ സി.പി.എം പ്രവര്‍ത്തിക്കുന്നത്‌.

മാണി സാര്‍ മന്ത്രിസ്ഥാനത്തേക്ക്‌ മടങ്ങിവരുമെന്നു കരുതുന്നില്ല. ജയിലില്‍ പോകേണ്ട വ്യക്തിക്കു പാലായില്‍ കൂറ്റന്‍ സ്വീകരണം ഒരുക്കിയത്‌ ഒട്ടും ശരിയായില്ല.

അഡീഷണല്‍ ഡി.ജി.പി വിന്‍സണ്‍ പോളിനെപ്പോലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ കേസിനു സാധ്യതയില്ലെന്നു തീരുമാനിച്ചാല്‍ വ്യക്തിതാത്‌പര്യം കൊണ്ടാവില്ലല്ലോ എന്ന ചോദ്യത്തിനു ഈ കേസിനു മുമ്പ്‌ വിന്‍സന്‍ പോള്‍ സത്യസന്ധനായിരുന്നിരിക്കാം എന്നായിരുന്നു മറുപടി. അഴിമതി കേസില്‍ നടപടിക്ക്‌ 40 ശതമാനം തെളിവ്‌ മതി. ഇവിടെ അറുപതു ശതമാനം തെളിവുണ്ട്‌. വിന്‍സന്‍ പോളിനേയും സ്വാധീനിച്ചിരിക്കാം. അദ്ദേഹമതു ഭാവിയിലായിരിക്കും വെളിപ്പെടുത്തുക.

നൂറുകോടിയുടെ അഴിമതി ആരോപണം നേരിട്ട ജയലളിതയെ ജഡ്‌ജി കുറ്റവിമുക്തയാക്കിയത്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതി തീര്‍പ്പുകള്‍ അന്തിമ അഭിപ്രായങ്ങളായാണ്‌ പൊതുവെ കരുതപ്പെടുന്നതെന്നദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ അസഹിഷ്‌ണുത വളരുന്നുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ബീഫ്‌ രാഷ്‌ട്രീയം തന്നെ ഉദാഹരണം. അസഹിഷ്‌ണുത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്‌ ഈ വിവാദം കുത്തിപ്പൊക്കിയത്‌. അതുവഴി വോട്ട്‌ ബാങ്കാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. പശുവിനെ ചിഹ്‌നവും മുദ്രവാക്യവുമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു.

വ്യത്യസ്‌തമായി ചിന്തിക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറില്‍ നാം എന്തു ചിന്തിക്കണമെന്നു മറ്റുള്ളവര്‍ തീരുമാനിച്ചാല്‍ പിന്നെ എന്തു ജനാധാപത്യമാണുള്ളത്‌.?

പ്രധാനമന്ത്രി മിണ്ടാത്തത്‌ മനപൂര്‍വ്വമാണ്‌. മൂന്നാല്‌ സ്വാമിമാരുണ്ട്‌, അവര്‍ ഓരോന്ന്‌ പറയും. അതുണ്ടാക്കുന്ന പ്രതികരണങ്ങള്‍ സസൂക്ഷ്‌മം പ്രധാനമന്ത്രിയും കൂട്ടരും നിരീക്ഷിക്കുന്നു.

ബി.ജെ.പി ഗവണ്‍മെന്റിനു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നതാണ്‌ ബീഹാര്‍ തെരഞ്ഞെടുപ്പു ഫലവും തെളിയിക്കുന്നത്‌. അംബാനിയുടെ ബിനാമിയായിരുന്നു കോണ്‍ഗ്രസ്‌. ഇപ്പോള്‍ ബി.ജെ.പിയും. കള്ളപ്പണത്തിന്റെ കാര്യം പോലും ബി.ജെ.പി മറന്നു. വിലകള്‍ കൂടുന്നു.

കേരളത്തില്‍ എസ്‌.എന്‍.ഡി.പിയുമായി ചേര്‍ന്ന്‌ ബി.ജെ.പി ചില നേട്ടങ്ങളുണ്ടാക്കി. പക്ഷെ അത്‌ ശാശ്വതമല്ല. ശ്രീനാരായണീയര്‍ക്ക്‌ ബി.ജെ.പിയുടെ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ല.

ഇടതുപക്ഷം ശക്തമായതാണ്‌ കേരളത്തില്‍ സ്വാതന്ത്ര്യവും മതനിരപേക്ഷതയുമൊക്കെ അഭംഗുരം തുടരാന്‍ കാരണം.

കോണ്‍ഗ്രസ്‌ മുന്നണി അധികാരത്തില്‍ വരാനുള്ള സാധ്യത കുറവാണ്‌. വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാകുന്നു. കോണ്‍ഗ്രസ്‌ വര്‍ഗ്ഗീയക്കാരെ സഹായിക്കും. ക്രമേണ കോണ്‍ഗ്രസ്‌ അനുയായികള്‍ വര്‍ഗീയ ക്യാമ്പിലേക്ക്‌ ചേക്കേറും. സ്വന്തം കുഴി തോണ്ടുകയാണെന്നത്‌ കോണ്‍ഗ്രസുകാര്‍ മനസിലാക്കുന്നില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിക്കതീമാണെന്നു പറയുന്നതും വിശ്വസിക്കാനാവില്ല. സരിതയും കൂട്ടരും പതിനായിരം കോടിയാണ്‌ സമാഹരിച്ചത്‌ മുഖ്യമന്ത്രിയുടെ ഓഫീസിനു അതില്‍ പങ്കുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ സ്വത്ത്‌ 450 കോടി. എങ്ങനെ ഉണ്ടായി അത്‌?

അമേരിക്കയില്‍ ആദ്യം വരുന്നത്‌ 2001-ലെ ഫൊക്കാനാ കണ്‍വന്‍ഷനാണെന്നു രാജു ഏബ്രഹാം പറഞ്ഞു. അന്നത്തെ വച്ചുനോക്കുമ്പോള്‍ രാഷ്‌ട്രീയ രംഗത്തു മലയാളി സമൂഹം മുന്നേറിയിട്ടുണ്ടെന്നതില്‍ സന്തോഷം

തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവച്ചതു കിട്ടാവുന്ന ഒരു മന്ത്രിപദം ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പരിഹസിച്ചു.

അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫോക്കാന ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും , പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും എന്നുള്ളതാണ് ഫോക്കാനടെ ലക്ഷ്യം. ഇതിന്റെ ഭാഗമയി ഫൊക്കാനാ വിമന്‍സ്‌ ഫോറം അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരിച്ചു. എല്ലാ റീജനൽ കണ്‍വെൻഷനിലും ഫൊക്കാനാ വിമന്‍സ്‌ ഫോറത്തിന്റെ നെത്രിതത്തിൽ അവയവദാനത്തിനുള്ള സമ്മതിപത്രം ശേഖരികുന്നുണ്ടന്ന് വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട് അറിയിച്ചു.
അവയവദാനം സര്‍വ്വദാനാല്‍ പ്രധാനം എന്ന ഒരു ചിന്താ ഈ കലഖട്ടത്തിന്റെ അവിശ്വമാണ് . അവയവദാനത്തിന്റെ പ്രസക്തിയേയും, മഹത്വത്തേയും കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടും, എഴുതിയിട്ടുമുണ്ടെങ്കിലും മരണശേഷമുള്ള അവയവദാനത്തെക്കുറിച്ചുള്ള ഒരു അവബോധം മലയാളികളിൽ എത്തിക്കുക എന്നതാണ് വിമന്‍സ്‌ ഫോറത്തിന്റെ ഉദ്ദേശം.
വിമന്‍സ്‌ ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ലീലാ മാരേട്ട്,ശോശാമ്മ വര്‍ഗീസ്‌ (പ്രസിഡന്റ്‌), ലത കറുകപ്പള്ളില്‍(വൈസ്‌ പ്രസിഡന്റ്‌,)ജെസ്സി ജോഷി (സെക്രട്ടറി),ബാല വിനോദ്‌ (ട്രഷറര്‍),ജെസ്സി കാനാട്ട്‌ (ജോയിന്റ്‌ സെക്രട്ടറി)റെനി ജോസ്‌ (ജോയിന്റ്‌ ട്രഷറര്‍) എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here