ഫൊക്കാനയുടെ ജീവ കാരുണ്യ പദ്ധതികൾ ലോക മലയാളികൾക്ക് മാതൃക ഫൊക്കാനാ പിന്നിട്ട വഴികളിലൂടെ-4         ശ്രീകുമാർ ഉണ്ണിത്താൻ

fokana

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന 1983 ൽ നിലവില വരുമ്പോൾ അമേരിക്കൻ മലയാളികളുടെ ഒത്തുചേരൽ എന്നതിനപ്പുറത്തു കേരളത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി അർഹിക്കുന്ന സഹായം എത്തിക്കുക എന്നാ വലിയ ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു .ഒരു പക്ഷെ അന്ന് മുതൽ ഇന്നുവരെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തിൽ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല .പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തിൽ ഫൊക്കാന നടത്തിയ ഇടപെടലുകൾ വളരെ വലുതാണ്‌ ഫൊക്കാനയുടെ രൂപീകരണന കാലമായ 1983 കളിലാണ് കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുകള നിർമ്മിച്ച്‌ നല്കുന്നതിനുള്ള ലക്ഷം വീട് പദ്ധതിക്ക് തുടക്കമാകുന്നത് .സര്ക്കാര് ആസൂത്രണം ചെയ്തു വിജയകരമായി നടപ്പിലാക്കിയ പദ്ധതിക്ക് ഫൊക്കാന സഹായമെത്തിച്ചുകൊണ്ട് തുടങ്ങിയ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഇപ്പോഴും അഭാങ്ങുരം തുടരുന്നു . പിന്നീട് എല്ലാ കമ്മിറ്റികളും ഭവന പദ്ധതികൾ ,ആരോഗ്യ പദ്ധതികൾ ,തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ നെതൃ ത്വം നല്കി ..ഫൊക്കാനയുടെ സാന്ത്വനം ആരൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ അവർക്കെല്ലാം അവ എത്തിക്കുവാൻ ഫൊക്കാനായുടെ നാളിതുവരെയുള്ള കമ്മിറ്റികൾ ശ്രേമിച്ചിട്ടുണ്ട് .വേദന അറിയുന്നവനെ അറിയുന്നവനാണല്ലോ യഥാർത്ഥ മനുഷ്യൻ .അവനെയാണ്‌ ഈശ്വരന് ഇഷ്ട്ടവും .അതുകൊണ്ടുതന്നെ ഫൊക്കാനയുടെ നേരെ നീട്ടുന്ന കരങ്ങൾക്ക് എല്ലാ സഹായവും ഞങ്ങൾ എത്തിച്ചു നല്കുന്നു .ഇതിനു ഫൊക്കാനയുടെ അംഗ സംഘടനകൾ ,ഫോക്കാനയെ സ്നേഹിക്കുന്ന നല്ലവരായ അമേരിക്കൻ മലയാളികൾ എന്നിവരുടെ സഹായം വളരെ വലുതാണ്‌ കേരളം സാമൂഹ്യ രംഗത്ത് വലിയ വളർച്ച നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ലൊരു വിഭാഗം ജനങ്ങൾ വീടില്ലാട്ടഹ്വരും ,രോഗങ്ങളാൽ വലയുന്നവരുമാണ് .ഇവരുടെ പുനരധിവാസം മുതൽ ഉള്ള വിഷയങ്ങളിൽ സര്ക്കാര് അലംഭാവം കാണിക്കുമ്പോൾ ഫോക്കാന നിരവധി പദ്ധതികള്ക്ക് നേതൃത്വം നല്കി സംഘടിപ്പിച്ചിട്ടുണ്ട് .ഏതാണ്ട് 1983 മുതൽ ഇന്നുവരെ വീടില്ലാത്ത ആയിരത്തിലധികം കുടുംബങ്ങൾക്ക് വീടുകൾ,രോഗത്താൽ വലയുന്ന ആയിരങ്ങൾ ,പണം ഇല്ലാത്തതിൻറെ പേരിൽ പഠിക്കുവാൻ സാധിക്കാതെ പോയവർ ,ഇവർക്കൊക്കെ അത്താണി ആകുവാൻ ഫോക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ട് . അതിലേറ്റവും ശ്രേദ്ധേയമായത് സുനാമി നഷ്ടപ്പെടുത്തിയ ആരാട്ടുപുഴ ഗ്രാമനിവാസികൾക്ക് വീട് നിർമ്മിച്ചുനൽകുവാൻ നല്ലൊരു തുക നല്കുവാൻ സാധിച്ചു എന്നതാണ് . സുനാമി പോലെയുള്ള ദുരന്തങ്ങളെ നേരിടുവാൻ കേരളാ സർക്കാരിന് ഒരു പദ്ധതി സമർപ്പിച്ചതും ഫോക്കാനയാണ് .പക്ഷെ സര്ക്കാര് വേണ്ട താല്പര്യം ഈ കാര്യത്തിൽ കാട്ടിയില്ല എന്നതാണ് സത്യം .കുടാതെ സർക്കാരിന്റെ അനാസ്ഥ മൂലം നടക്കാതെ പോയ ഒരു പദ്ധതിയുണ്ട് .അമേരിക്കയിലെ നിരവധി സംസ്ഥാനംഗളിൽ നിന്നും ശേഖരിച്ച 2 കോടിയിലധികം വില വരുന്ന ആശുപത്രി ഉപകരണങ്ങൾ കൊച്ചി തുറമുഖത്തു വരെ എത്തിക്കുവാൻ ഫോക്കാനയ്ക്ക് കഴിഞ്ഞു .പക്ഷെ അത് ക്ലിയറൻസ് നടത്തി സർക്കാരിലേക്ക് വകകൊള്ളിക്കുവാൻ സർക്കാർ തയ്യാറായില്ല .അത് ഫോക്കാനയ്ക്ക് വലിയ ഒരു പാഠം കൂടി ആയിരുന്നു . ചില കാര്യങ്ങൾ മാറ്റി നീർത്തിയാൽ ഫൊക്കാനയുടെ പദ്ധതികലെല്ലാം വൻ വിജയമായിരുന്നു എന്ന് പറയാം .ഇതിനെല്ലാം ഫോക്കാനയ്ക്ക് കരുത്തു നൽകിയത് അമേരിക്കൻ മലയാളികളുടെ നിർലോഭമായ സഹകരണം കൊണ്ട് മാത്രമാണ് .ഈ സഹകരണമാണ് ഫൊക്കാനയുടെ കരുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here