കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വെക്കാനുള്ള സ്ഥലം നല്‍കിയിരിക്കുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചങ്ങനാശ്ശേരിയിലാണ് സുധിയുടെ കുടുബത്തിനായി എഴ് സെന്റ് സ്ഥലം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്.

‘എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായ് നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടന്‍ തുടങ്ങും” എന്നാണ് സ്ഥലം നല്‍കിയതിനെക്കുറിച്ച് ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറയുന്നത്. വെറൈറ്റി മീഡിയുടെ പേജിലൂടെ പങ്കുവച്ച സ്ഥലം കൈമാറലിന്റെ വീഡിയോ വൈറലായി മാറുകയാണ്.

സുധിച്ചേട്ടന്റെ സ്വപ്നമാണ് സഫലമാകുന്നതെന്നാണ് സ്ഥലം ലഭിച്ചതിനെക്കുറിച്ച് സുധിയുടെ ഭാര്യ രേണു പറയുന്നത്. ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ല എന്നതാണ് വിഷം. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ട്. മരിക്കുന്നതിന് തൊട്ട് മുമ്പും അദ്ദേഹം വീട് വെക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും രേണു പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here