
കട്ടപ്പന. ഇടുക്കി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശാവർക്കേഴ്സ് യൂണിയൻ സിഐടിയു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഓണത്തിന് ഉത്സവബത്ത 3000 രൂപ അനുവദിക്കുക, ആശമാരെക്കൊണ്ട് അധിക ജോലിയെടുപ്പിക്കുന്നത് അവസാനിപ്പിക്കുക,, വെൽനെസ് സെന്ററിന്റെ പ്രവർത്തനത്തിന് എല്ലാ ആശമാർക്കും 1000 രൂപ അനുവദിക്കുക, സർക്കുലറിൽ ഉള്ള ജോലി ചെയ്യാൻ അനുവദിക്കുക,ഞായർ അവധി നൽകുക, ഓൺലൈൻ സർവ്വേകൾക്ക് ഉപകരണങ്ങൾ നൽകുക, സർവ്വേകൾക്ക് വേതനം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശാവർക്കേഴ്സ് യൂണിയൻ സിഐടിയു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടന്ന മാർച്ചിനുശേഷം ധർണ്ണ സിഐടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് കെ പി മേരി ഉദ്ഘാടനം ചെയ്തു.സിഐടിയു ജില്ലാ സെക്രട്ടറി സഖാവ് കെ എസ് മോഹനൻ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് ടി എം ഹാജറ സംസ്ഥാന കമ്മിറ്റി അംഗം എസ് സുനിൽകുമാർ ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സിന്ധു വിനോദ് ജില്ലാ ട്രഷറർ ഷീ മോൾ ഷേറി എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.